ADVERTISEMENT

ചില സംഭവങ്ങൾ കാണുമ്പോൾ ‍ഹൃദയം ആർദ്രമാകും. അത്തരത്തില്‍ നന്മയുള്ള ഒരനുഭവം പങ്കുവയ്ക്കുകയാണ് യുകെ സ്വദേശിനിയായ ഒരു അമ്മ. ഓട്ടിസം ബാധിച്ച തന്റെ മകൾക്ക് ലഭിച്ച സമ്മാനവും അതിലെ കരുതലുമാണ്  അമ്മയെ ഏറെ സന്തോഷിപ്പിച്ചത്. കെഎഫ്സി ജീവനക്കാരിയായ ഒരു വനിതയുടെ നന്മ നിറഞ്ഞ സമീപനം അമ്മ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. 

ലോറൻ ക്ലാര്‍ക്കും അമ്മയും ഓട്ടിസം ബാധിച്ച മകളും മാഞ്ചസ്റ്ററിലെ സൂപ്പർ മാർക്കറ്റിൽ എത്തിയതാണ്. ക്ലാർക്കിന്റെ മകൾ മാഡിസണിന് സംസാര ശേഷിയില്ല. മാത്രമല്ല, ചെറിയ കാര്യങ്ങൾ പോലും അവളെ അസ്വസ്ഥയാക്കുമെന്ന് ലോറൻ പറയുന്നു. കടയിൽ സാധനങ്ങൾ വാങ്ങാനുള്ള നിൽപ് മാഡിസണെ മുഷിപ്പിക്കും എന്ന് തോന്നിയപ്പോൾ ലോറന്‍ അവളെയും കൂട്ടി അടുത്തുള്ള കെഎഫ്സിയിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാല്‍ അവിടെക്ക് തത്കാലം കാർ കയറ്റാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. അമ്മ സൂപ്പർ മാർക്കറ്റിൽ നിൽക്കുന്നതിനാൽ ലോറന് അത് സാധിച്ചില്ല. മാഡിസണിനെ നിരാശപ്പെടുത്താനും സാധിക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെ ക്ലാർക്ക് തന്റെ വിഷമാവസ്ഥ കടയില്‍ വിളിച്ചു പറഞ്ഞു.

എമ്മ എന്ന യുവതിയാണ് അപ്പോൾ സഹായിച്ചത്. അവർ ഡ്രൈവ് വേയിലൂടെ നടന്നു വരാൻ ആവശ്യപ്പെട്ടു. ഞങ്ങളുടെ ഓർഡർ അവർ സ്വീകരിക്കുകയും മാഡണോട് സ്നേഹരൂപേണ സംസാരിക്കുകയും ചെയ്തു. എന്നാൽ ഓർഡർ നൽകി കഴിഞ്ഞപ്പോഴാണ് പണം നൽകാനുള്ള കാർഡ് തന്റെ കയ്യിലില്ല എന്ന് ലോറൻ അറിഞ്ഞത്. വീണ്ടും വിഷമത്തിലായ ലോറന്റെ രക്ഷയ്ക്ക് എമ്മ എത്തി. എമ്മ സ്വന്തം കയ്യിൽ നിന്ന് പണം നല്‍കി മാഡസണ് ഭക്ഷണം നല്‍കുകയായിരുന്നു എന്നും ക്ലാർക്ക് വ്യക്തമാക്കി. എപ്പോഴെങ്കിലും എമ്മയുടെ ഈ നന്മയ്ക്ക് പ്രതിഫലം പ്രതിഫലം നൽകാൻ ആഗ്രഹിക്കുന്നതായും ലോറൻ പറഞ്ഞു. പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞിന്റെ കാര്യങ്ങൾ മനസ്സിലാകുക എന്നത് വലിയ കാര്യമാണെന്നും ക്ലാർക് പറഞ്ഞു. നിരവധി പേരാണ് എമ്മയുടെ വലിയ മനസ്സിലനെ അഭിനന്ദിച്ച് ലോറന്റെ പോസ്റ്റിന് കമന്റ് ചെയ്തത്. 

English Summary: KFC Employee Wins Hearts For Helping Customerd Daughter With Special Needs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com