sections
MORE

ടാംപൂൺ പെട്ടി ഒളിപ്പിക്കൂ; സ്ത്രീയോട് പൂരുഷ സഹപ്രവർത്തകൻ; നടപടി

tampon
SHARE

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തുന്ന രീതി ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും തുടരുന്നുണ്ടെന്ന് തന്റെ അനുഭവത്തിലൂടെ പറയുകയാണ് ഒരുസ്ത്രി. സമൂഹമാധ്യമമായ റെഡിറ്റിൽ എഴുതിയ കുറിപ്പിലാണ് യുവതി ടാംപൂൺ ബോക്സ് കയ്യിൽ കരുതിയതിന്റെ പേരില്‍ തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. ലോക്കറിൽ കരുതിയ ടാംപൂൺ കണ്ട സഹപ്രവര്‍ത്തകനായ പുരുഷന്റെ പ്രതികരണമാണ് യുവതി തന്റെ കുറിപ്പിലൂടെ ലോകത്തെ അറിയിച്ചത്. ടാംപൂൺ കണ്ട പുരുഷ സഹപ്രവർത്തകൻ ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായി കമ്പനിയിൽ പരാതി നൽകുകയും തുടർന്ന് കമ്പനി അയാളുടെ പരാതിക്ക് പരിഹാരം കാണണമെന്ന് യുവതിക്ക് നിർദേശം നൽകുകയും ചെയ്തു.

സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ: ‘ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരായതിനാൽ ഞങ്ങൾക്ക് എപ്പോഴും തിരക്കാണ്. ഞങ്ങൾക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ സൂക്ഷിക്കാനാണ് ലോക്കർ നൽകുന്നത്. ഓഫിസ് വിഭാഗത്തിലായതിനാൽ എപ്പോഴും എന്റെ ലോക്കർ പൂട്ടി വയ്ക്കാൻ സാധിക്കില്ല. അങ്ങനെയായിരിക്കും അടത്തുള്ള സഹപ്രവർത്തകൻ എന്റെ ടാംപൂൺ ബോക്സ് കണ്ടത്. എന്റെ സഹപ്രവർത്തകരായ സ്ത്രീകളോട് അവർക്ക് ആവശ്യമുള്ളപ്പോൾ ടാംപൂണുകൾ എടുക്കാൻ ഞാൻ അനുവാദം നൽകിയിരുന്നു. പുരുഷ സഹപ്രവർത്തകന് ഈ ടാംപൂൺ ബോക്സ് കാണുമ്പോൾ അസ്വസ്ഥതയുണ്ടാകുന്നതായി ഒരു സഹപ്രവർത്തകൻ പരാതി പറയുകയും ഇതിന് പരിഹാരം കാണാൻ കമ്പനി ആവശ്യപ്പെടുകയും ചെയ്തു. 

ഈ ബോക്സ് എടുത്തു മാറ്റണമെന്നായിരുന്നു ബോസിന്റെ നിർദേശം. സഹപ്രവർത്തകനെ പ്രകോപിതനാക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. മാത്രമല്ല, ആരെങ്കിലും ബോക്സ് മാറി എടുക്കുമോ എന്ന് എനിക്കു സംശയവും ഉണ്ടായി. തിരിച്ചെത്തി മൂന്നു മിനിട്ടു കൊണ്ട് ടാംപൂൺ ബോക്സിന് ഞാൻ ഒരു കവറുണ്ടാക്കി. ‘Mother Earth's Bloody Nutrients Bars: with extra gooey, nutritious filing!’ എന്ന് ക്യാപ്ഷനും കവറിനു മുകളിൽ എഴുതാൻ യുവതി മറന്നില്ല. രക്തം നിറച്ച ഒരു ബാത്ത് ടബ്ബിന്റെ ചിത്രവും നൽകി. പിറ്റേന്ന് ആരും ശ്രദ്ധിക്കുന്നില്ല എന്ന ഭാവത്തില്‍ പുരുഷ സഹപ്രവർത്തകന്‍ വീണ്ടും തന്റെ ലോക്കർ പരിശോധിച്ചതായും യുവതി പറയുന്നു. ‘എന്നാൽ പുതിയ കവർ കണ്ടതോടെ അയാള്‍ പിന്നെയും പരാതിയുമായി എത്തി. ഇത് തമാശയല്ല, എന്നായിരുന്നു മേലുദ്യോഗസ്ഥന്റെ മറുപടി. ഇതോടെ വിശദ വിവരങ്ങളും ചിത്രങ്ങളും  ഉള്‍പ്പെടുത്തി എച്ച് ആര്‍ വിഭാഗത്തിനു കത്തു നൽകി. അയാളുടെ സ്ഥലം മാറ്റാന്‍ ഞാൻ ആവശ്യപ്പെട്ടു. എന്റെ ലോക്കര്‍ കാണുമ്പോഴുള്ള പ്രശ്നം അതോടെ തീരും. ഞൻ ചെയ്തതാണ് ശരിയെന്ന് എന്റെ സഹപ്രവർത്തകരും അഭിപ്രായപ്പെട്ടു. എന്റെ പരാതിയിൽ എച്ച്ആർ മാനേജർ അയാൾക്കും കൂടെ നിന്നവർക്കും എതിരെ നടപടി സ്വീകരിച്ചു’– യുവതി പറയുന്നു. 

English Summary: Male Collegue Complaint Against Tampoon Box

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA