sections
MORE

‘എന്റെ രാജ്യത്തെ രക്ഷിക്കൂ!’, ഇന്ത്യക്കായി ലോകത്തോടു സഹായം അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര

priyanka123
SHARE

കോവിഡ് വ്യാധിക്കെതിരെ പോരാടുന്ന മാതൃരാജ്യത്തിന് സഹായം അഭ്യര്‍ഥിച്ച് നടി പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റഗ്രാമില്‍ തന്നെ പിന്തുടരുന്ന 62.7 ദശലക്ഷം പേരോടും ട്വിറ്ററിലെ 27 ദശലക്ഷം പേരോടുമാണ് കഴിയുന്നത്ര തുക സംഭാവന ചെയ്ത് രാജ്യം നടത്തുന്ന മഹത്തായ പോരാട്ടത്തില്‍ പങ്കുചേരാന്‍ നടി അഭ്യര്‍ഥിച്ചിരിക്കുന്നത്. വാക്സീന്‍ ധാരാളമായി നല്‍കി രാജ്യത്തെ സഹായിക്കാന്‍ അമേരിക്കന്‍ ഭരണാധികാരികളോടും അവര്‍ അഭ്യര്‍ഥിച്ചു. 

ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ആവശ്യത്തിനു കിടക്കകളില്ല. ഐസിയു മുറികളില്ല. ആംബുലന്‍സുകള്‍ പോലുമില്ല. ഓസ്കിജന്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു. ശ്മശാനങ്ങളില്‍ ഊഴം കാത്തുനില്‍ക്കുന്ന മൃതദേഹങ്ങളുടെ നിര നീളുന്നു. എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയം ഇതാണെന്നു നടി പറയുന്നു. ഓരോരുത്തരും അവര്‍ക്കു കഴിയുന്ന സംഭാവനകള്‍ നല്‍കിയാന്‍ രാജ്യത്തിന് അതു സഹായകമാകും. 

എന്റെ രാജ്യമായ ഇന്ത്യയാണ് ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതലായി കഷ്ടപ്പെടുന്നത്. എല്ലാവരും ഇപ്പോഴാണു സഹായിക്കേണ്ടത്. പ്രതിദിന മരണ സംഖ്യ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ഇത്രവേഗത്തില്‍ ഇത്രയധികം പേരെ വൈറസ് കൊന്നൊടുക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ലല്ലോ. ഗിവ്ഇന്ത്യ എന്ന സന്നദ്ധ സംഘടനയോടൊപ്പം ചേര്‍ന്നു ഞാനും പ്രവര്‍ത്തിക്കുന്നു. എത്രയും വേഗം കഴിയുന്നത്ര സഹായം എത്തിക്കാനാണ് പദ്ധതി. എത്രയെന്നു പറയുന്നില്ല. എത്രയാണെങ്കിലും നിങ്ങള്‍ക്കു കഴിയുന്ന സംഭാവനകളാണു വേണ്ടത്. എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു പേരുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ ചെറിയ തുകകള്‍ വച്ചു നല്‍കിയാന്‍ പോലും അതൊരു വലിയ തുകയായി മാറും. 

നിങ്ങളുടെ സഹായം ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ എത്തിക്കാനായിരിക്കും ഉപയോഗപ്പെടുത്തുക എന്നു ഞാന്‍ ഉറപ്പു തരുന്നു. ദയവു ചെയ്ത് ഞാന്‍ വീണ്ടും നിങ്ങളോട് അപേക്ഷിക്കുകയാണ്. സഹായിക്കൂ. ഞാനും നിക്കും ഒരു തുക സംഭാവന ചെയ്തുകഴിഞ്ഞു. ഇനിയും ഞങ്ങളെക്കൊണ്ടു കഴിയുന്ന തുക സംഭാവന ചെയ്യാന്‍ ഒരുക്കമാണ്. എല്ലാവരും സുരക്ഷിതരാകുന്നതുവരെ നമാരും സുരക്ഷിതരല്ല എന്നും ഓര്‍മിക്കണം. ഈ വൈറസിനെ നമുക്കു തോല്‍പിക്കണം. എന്റെ ഹൃദയത്തിന്റെ ആഴത്തില്‍നിന്നു ഞാന്‍ വീണ്ടും അപേക്ഷിക്കുന്നു. പ്രിയപ്പെട്ടവരേ സഹായിക്കൂ. ഭര്‍ത്താവും ഗായകനുമായ നിക് ജോനാസിനൊപ്പം നിലവില്‍ ലണ്ടലിനാണ് പ്രിയങ്കയുള്ളത്.

English Summary: Priyanka Chopra urges fans to donate for India's Covid crisis, says my country is bleeding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA