ADVERTISEMENT

ദുബായിലെ വിവാദ നഗ്ന ഫോട്ടോഷൂട്ടിനു പിന്നാലെ തുർക്കിയിലും സമാന രീതിയിൽ ഫോട്ടോ ഷൂട്ട് നടത്തി യുക്രൈൻ വനിതാ മോഡലുകൾ. ആഢംബര ബോട്ടിലായിരുന്നു ആറ് മോഡലുകള്‍ നഗ്നത പ്രദർശനം നടത്തിയത്. ദുബായ് സംഭവം പുനരാവിഷ്കരിക്കുകയായിരുന്നു ലക്ഷ്യം. മണിക്കൂറുകളോളം ഇവർ ബോട്ടിൽ നഗ്നതാ പ്രദർശനം നടത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംഭവം നടന്നത് വിശുദ്ധമാസമായ റംസാനിലാണ് എന്നത് അതിന്റെ ഗൗരവം ഇരട്ടിയാക്കുന്നു. 

‘വിശുദ്ധമാസത്തില്‍ ഇത്തരം ചിത്രങ്ങൾ പുറത്തുവരുന്നതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് ജനങ്ങളെ ആശങ്കാകുലരാക്കുന്നു. ’– സംഭവത്തെ ഉദ്ധരിച്ച് ഒരു ടർക്കിഷ് ദിന പത്രം റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. വനിതാ മോഡലുകൾക്കൊപ്പം രണ്ടു പുരുഷന്മാരെയും ചിത്രത്തില്‍ കാണാം. പലപോസുകളിലുള്ള നഗ്നചിത്രങ്ങളാണ് പ്രചരിക്കപ്പെടുന്നത്. സംഭവത്തെ കുറിച്ച് ഒരു വനിതാ മോഡൽ പറയുന്നത് ഇങ്ങനെ: ‘പൊതുജന ശ്രദ്ധയില്ലാതെ കടലിനു നടുവില്‍ ബോട്ടിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. എന്നാൽ ആ സമയം അതുവഴി വന്നവരില്‍ ആരോ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.’– വനിതാ മോഡല്‍ പറയുന്നു. 

‘ മുസ്‌ലിം രാജ്യങ്ങളിൽ നഗ്ന ചിത്രങ്ങൾ എടുക്കാതിരിക്കുന്നതാണ് നല്ലെതന്ന് നമുക്കറിയാം. ദുബായിൽ ബാൽക്കണിയിൽ നടത്തിയ നഗ്ന ഫോട്ടോഷൂട്ടിനു ശേഷമാണ് ഈ സംഭവമെന്നത് ഞങ്ങൾക്ക് വ്യക്തമായിരിക്കുന്നു. തെറ്റുകളിൽ നിന്ന് തന്നെ പാഠം പഠിക്കണമെന്നതിനാലാണ് ഞങ്ങള്‍ ഇങ്ങനെ ഫോട്ടോഷൂട്ട് നടത്താൻ തീരുമാനിച്ചത്. തുർക്കിയിലും മറ്റ് മുസ്ലിം രാജ്യങ്ങളിലും നിങ്ങൾക്ക് ഒരിക്കലും ഒരു നഗ്ന ഫോട്ടോ ഷൂട്ട് നടത്താൻ സാധിക്കില്ല. നിർബന്ധമാണെങ്കിൽ രഹസ്യമായി മാത്രം നടത്താമെന്ന് ഈ സംഭവത്തിലുടെ ഞങ്ങൾക്ക് ബോധ്യപ്പെട്ടു. ’– ചിത്രീകരണത്തിൽ പങ്കാളിയായ മറ്റൊരു വനിതാ മോഡൽ വ്യക്തമാക്കി. സംഭവത്തിൽ മോഡലുകൾക്കെതിരെ തുർക്കി നടപടി എടുത്തതായാണ് റിപ്പോർട്ടുകൾ.

English Summary: Outrage in Turkey After 6 Models Caught Posing Naked on a Luxury Boat During Ramadan, Deported

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com