ADVERTISEMENT

വർക്കൗട്ടിന് ഒട്ടും പറ്റാത്ത വസ്ത്രമാണ് സാരി എന്നതാണ് സമൂഹത്തിന്റെ പൊതൂ കാഴ്ചപ്പാട്. എന്നാൽ ഈ കാഴ്ചപ്പാടിനെ തിരുത്തുകയാണ് ഡോ. ഷർവാരി എന്ന യുവതി. സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് സാരിയുടുത്തുകൊണ്ടുള്ള ഷർവാരിയുടെ വർക്ക്ഔട്ട് വിഡിയോ. 

പുനെ സ്വദേശിയായ ഡോക്ടർ തന്റെ ഔദ്യോഗിക സോഷ്യൽമീഡിയ പേജിലൂടെയാണ് സാരിയുടുത്തുള്ള വർക്ക്ഔട്ടിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പൂഷ്അപ്പും, വെയ്റ്റ്ലിഫ്റ്റിങ്ങും അടക്കം സാരിയുടുത്തുള്ള വിഡിയോകൾ ഷർവാരി സോഷ്യൽമീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.  ജിമ്മിലെ എല്ലാ വർക്ക്ഔട്ടുകളും സാരിയുടുത്തു ചെയ്യാൻ സാധിക്കുമെന്നാണ് ഡോക്ടർ പറയുന്നത്. 

കഴിഞ്ഞ നാലുവർഷമായി പവർലിഫ്റ്റിങ്ങിലാണ് ഷർവാരി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഭർത്താവിന്റെയും മക്കളുടെയും പിന്തുണയാണ് തനിക്ക് പ്രചോദനമാകുന്നതൊന്നും ഷർവാരി പറയുന്നു. 

English Summary: Viral Video PushUp In Saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com