ADVERTISEMENT

വിവാഹവിരുന്നിനുശേഷമുള്ള ആഘോഷങ്ങളും സംഗീത, നൃത്തവിരുന്നുകളുമെല്ലാം പലർക്കും പരിചയം ഉള്ളതാണ്. എന്നാൽ വിവാഹം കഴിഞ്ഞ് വധുവോ വരനോ കളരിപ്പയറ്റോ ഏതെങ്കിലും ആയോധനകലയോ അവതരിപ്പിക്കുന്നത് അത്ര കേട്ടുപരിചയമുള്ള കാര്യമായിരിക്കില്ല. തമിഴ്നാട്ടിൽ നിന്നുള്ള അത്തരത്തിലൊരു വിഡിയോ വൈറലാകുകയാണ്. പി നിഷ എന്നാണ് വധുവിന്റെ പേര്. സിലംമ്പം എന്ന ആയോധനകലയാണ് നിഷ വിരുന്നുകാർക്കു മുന്നിൽ അവതരിപ്പിച്ചത്. 

വാൾ ഉപയോഗിച്ചായിരുന്നു പ്രകടനം. എല്ലാ പെൺകുട്ടികളും സ്വയം പ്രതിരോധത്തിനായി ഏതെങ്കിലും ആയോധനകല അഭ്യസിക്കണമെന്ന് ഇരുപത്തിരണ്ടുകാരിയായ നിഷ പറയുന്നു. 

''വിവാഹദിവസം ഈ റോക്ക്സ്റ്റാർ നടത്തിയ പ്രകടനം കണ്ടു. അമ്പരന്ന് ഇരിക്കുകയാണ്. ശീലങ്ങളെയൊക്കെ മാറിമറിക്കൂ നിഷാ, കൂടുതൽ പെൺകുട്ടികൾക്ക് ഇത് പ്രചോദനമാകട്ടെ'', നിഷയുടെ വിഡിയോ പങ്കുവെച്ചുകൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വീറ്റ് ചെയ്തു.

English Summary: Bride Performs Martial Arts After Marriage Viral Video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com