ADVERTISEMENT

ഭക്ഷണപ്രിയരുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് ഗോൾഗാപ്പ. സ്ട്രീറ്റ് ഭക്ഷണങ്ങളിൽ ഏറ്റവും സ്വാദിഷ്ടമായ ഒന്നാണ് ഇത്. എന്നാൽ ഈ വിഡിയോ കാണുമ്പോൾ ഇങ്ങനെയുണ്ടോ ഒരു ഗോൾഗാപ്പ പ്രണയം എന്ന് ചോദിച്ചു പോകും. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹത്തിനോടനുബന്ധിച്ചു നടത്തിയ ചടങ്ങിൽ ഈ വധു അണി​ഞ്ഞ ഗോൾഗാപ്പ മാലയും കിരീടവും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ

‘ഇതാണ് ശരിക്കും ഗോൾഗാപ്പയെ പ്രണയക്കുന്ന വ്യക്തി’ എന്ന കുറിപ്പോടെയാണ് വിഡിയോ വൈറലാകുന്നത്. വിവാഹ വേദിയില്‍ നിരവധി ഗോൾഗാപ്പ ചേർത്തുള്ള മാലയും കിരീടവും ധരിച്ചിരിക്കുന്ന യുവതിയാണ് വിഡിയോയിൽ ഉള്ളത്. ‘@arthibalajimakeoverstyles’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോയിൽ പറയുന്നതു പ്രകാരം വധുവിന്റെ പേര് അക്ഷയ എന്നാണ്. വരൻ അഭിഷേകും.  ‘ഇന്ത്യൻ വിവാഹത്തോട് അനുബന്ധിച്ചു നടക്കുന്ന രസകരമായ ചില ആചാരങ്ങളുണ്ട്. ഇത്തരം ആചാരങ്ങൾ ചടങ്ങിന്റെ ഭാഗമാണ് എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com