ADVERTISEMENT

മുംബൈയിലെ പ്രശസ്ത ടൂറിസം സ്പോട്ടായ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപത്തുവച്ച് കടലിലേക്ക് വീണ യുവതിക്ക് അദ്ഭുതകരമായ രക്ഷപ്പെടൽ. സെൽഫി എടുക്കുന്നതിനിടെ സംരക്ഷണ ഭിത്തിയിൽ നിന്ന് കാൽവഴുതിയാണ് യുവതി കടലിലേക്ക് വീണത്. ഇവരെ രക്ഷിച്ചത് അവിടെ ഉണ്ടായിരുന്ന ഫൊട്ടോഗ്രാഫറാണ്.

സ്വന്തം ജീവൻ പണയം വച്ച് യുവതിയെ രക്ഷിക്കാനായി കടലിലേക്ക് എടുത്തു ചാടുകയായിരുന്നു ഗുലാബ്ചന്ദ് ഗൗഡ് എന്ന 55–കാരൻ. മഴക്കാലമായതിനാലും അതിശക്തമായ തിരമാലകളുള്ളതിനാലും കടൽ വളരെ പ്രക്ഷുബ്ധമായിരുന്നു. യുവതി കടലിലേക്ക് വീണത് അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ലൈഫ് ജാക്കറ്റ് ഇവർക്ക് പൊലീസ് എറിഞ്ഞു കൊടുത്തു. പക്ഷേ തിരമാലകൾ ഇവരെ വലിച്ചെടുക്കുകയായിരുന്നു. ഇതു കണ്ട ഗൗഡ് ഒന്നും നോക്കാതെ കടലിലേക്ക് ചാടി. ഒരു കയറിന്റെ സഹായത്തോടെ യുവതിയെ കരയ്ക്കടുപ്പിച്ചു. 

ഗൗഡ് ഫൊട്ടോഗ്രാഫറാണ്. യുവതിയെ നിസാരമായ പരുക്കുകളോടെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 'അവരുടെ ജീവൻ രക്ഷിക്കാനാണ് ഞാൻ ചാടിയത്. ചെയ്തത് വലിയ കാര്യമായി തോന്നുന്നില്ല. മറ്റുള്ളവർക്ക് സഹായം ആവശ്യമുള്ളപ്പോൾ എല്ലാവരും അത് ചെയ്യാനായി മുന്നോട്ടുവരണം'. ഗൗഡിന്റെ വാക്കുകൾ. 

English Summary: Woman Falls In To  Sea Taking Selfie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com