ADVERTISEMENT

രാമായണം ചൊല്ലി ഡല്‍ഹിയിലെ തെരുവിനെ ആത്മീയ പൂരിതമാക്കുകയാണ് 81 കാരി രാംരതി ദേവി. ഇവരുടെ അതിജീവനത്തിന്‍റെ അടയാളം കൂടിയാണ് രാമായണം. കൂടപ്പിറപ്പുകളേപ്പോലെ ജിവിക്കുന്ന രാമരാജ്യമാണ് രാംരതി ദേവിയുടെ സ്വപ്നം

ബാരാക്കമ്പ റോഡിലെ തെരുവ് ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് രാംരതി ദേവിചൊല്ലുന്ന രാമായണ മന്ത്രങ്ങള്‍ കേട്ടാണ്. പുലര്‍ച്ചെ 6 മുതല്‍ ഉയരുന്ന രാമായണ സൂക്തങ്ങള്‍ ഉച്ചവരെ കടന്നുപോകുന്നവരുടെ കാതുകളില്‍  മുഴങ്ങും. ഗ്രന്ഥപ്പലകയിലെ രാമായണത്തിലേക്ക് കൈ ചൂണ്ടി സങ്കടങ്ങള്‍ക്കുള്ള ഉത്തരം ഇവിടെയുണ്ടെന്ന് രാംരതി ദേവി പറയും.

കേള്‍ക്കുന്നവരും സ്നേഹമുള്ളവരും നല്‍കുന്ന ചെറിയ സഹായങ്ങള്‍ കൊണ്ടാണ് ഈ അമ്മയുടെ അതിജീവനം. ഇതില്‍ക്കൂടുതല്‍ മറ്റെന്ത് സ്നേഹമെന്ന് രാംരതിയുടെ ചോദ്യം.  ഉത്തര്‍പ്രദേശിലെ സിംഖോര്‍താറ ഗ്രാമത്തിലാണ് ജനനം. ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു. ആറ് മക്കള്‍ തുണയാകുമെന്നായിരുന്ന പ്രതീക്ഷ. പോറ്റി വളര്‍ത്തിയ മക്കള്‍ ഒറ്റയ്ക്കാക്കി പോയെങ്കിലും ഈ അമ്മ വിഷമിച്ചില്ല. രാമായണം നെഞ്ചോട് ചേര്‍ത്ത് പിടിച്ചഇവിടെ വരെയെത്തി

മനുഷ്യന്‍ നിസഹായനാകുന്ന ഈ കെട്ടകാലത്തെയും നമ്മള്‍ അതിജീവിക്കുമെന്നാണ് എല്ലാവര്‍ക്കുമുള്ള രാംരതിയുടെ സന്ദേശം

English Summary: Ramrathidevi Reads Ramayana In Delhi Street

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com