ADVERTISEMENT

പാലത്തിനു മുകളിൽ നിന്നും ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ മുറാദാബാദിലാണ് സംഭവം. കാമുകന്റെയും അയാളുടെ സുഹൃത്തുക്കളുടെയും ഭീഷണിയെ തുടർന്നാണ് യുവതി ആത്മഹത്യക്കു ശ്രമിച്ചത്. 

20 വയസ്സുള്ള പെൺകുട്ടി ഷദാബ് എന്നു പേരുള്ള യുവാവുമായി നാലുമാസം മുൻപാണ് പ്രണയത്തിലായത്. ഒരു ബന്ധുവിന്റെ വീട്ടിൽ വച്ച് പെൺകുട്ടിയുടെ ചിത്രങ്ങൾ ഇയാൾ എടുത്തിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ചിത്രങ്ങളും വിഡിയോയും കമുകൻ ദുരുപയോഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ വിഡിയോ ചിത്രീകരിച്ച ഇയാൾ തന്റെ മൂന്ന് സുഹൃത്തുക്കൾക്ക് ഈ വിഡിയോ അയച്ചു. പിന്നീട് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. ഒന്നുകിൽ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയോ അല്ലെങ്കിൽ 50,000രൂപ നൽകുകയോ ചെയ്യണമെന്ന് ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. യുവതിയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. 

‘സുഹൃത്തുക്കൾക്കൊപ്പം ലൈംഗികബന്ധത്തിലേർപ്പെടാൻ തയ്യാറാകണമെന്ന് ഷദാബ് ആവശ്യപ്പെട്ടു.അയാളുടെ സുഹൃത്തുക്കള്‍ക്ക് 50000 രൂപ നൽകണമെന്നും പറഞ്ഞു. അല്ലെങ്കിൽ ചിത്രങ്ങളും വിഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.’–പെൺകുട്ടി പൊലീസിന് മൊഴി നൽകി. കാമുകന്റെ ഭീഷണി ഭയന്ന് കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പാലത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ ദൃക്സാക്ഷികളുടെ ഇടപെടലിനെ തുടര്‍ന്ന് യുവതിയെ ഉടൻആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തെങ്കിലും കാലിന്റെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു. 

40 അടി ഉയരത്തിൽ നിന്നാണ് പെൺകുട്ടി ചാടിയത്. നെട്ടെല്ലിന്റെ കീഴ്ഭാഗത്തിനു ക്ഷതം സംഭവിച്ചതിനാലാണ് കാലിന്റെ ചലന ശേഷി നഷ്ടമായതെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതനായ യുവാവിനും സുഹൃത്തുക്കൾക്കും എതിരെ പൊലീസ് കേസെടുത്തു. 

English Summary: ‘Have sex or pay money’: Girl's blackmail-related suicide attempt leaves her paralysed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com