ADVERTISEMENT

മുഖവും ശരീരവും മനോഹരമാക്കാൻ പലരും ശസ്ത്രക്രിയകൾക്കും മറ്റും വിധേയരാകാറുണ്ട്. എന്നാൽ അപ്രതീക്ഷിതമായ ചില അപകടങ്ങൾ ഇത്തരം സൗന്ദര്യ ശസ്ത്രക്രിയകളിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് പലരും തിരിച്ചറിയുന്നില്ല. അങ്ങനെ അപകടത്തിൽപ്പെട്ട ഒരു യുവതിയുടെ വാർത്തയാണ് റഷ്യയിൽ നിന്നും പുറത്തുവരുന്നത്. സോഷ്യൽ മീഡിയയിൽ താരമായ മറീന ലെബദേവ എന്ന യുവതിയാണ് മൂക്കിനു ശസ്ത്രക്രിയ നടത്തി മരണത്തിനു കീഴടങ്ങിയത്. 

മൂക്ക് കൂടുതൽ മനോഹരമാക്കുന്നതിനായി അഞ്ച് ലക്ഷം രൂപയോളം ചിലവഴിച്ചാണ് റഷ്യയിലെ പ്രമുഖ ക്ലിനിക്കില്‍ വച്ചായിരുന്നു യുവതി ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയപ്പോൾ തന്നെ യുവതിക്ക് അസ്വസ്ഥകൾ അനുഭവപ്പെട്ടു. തുടർന്ന് ഉടൻ തന്നെ ആംബുലൻസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ക്ലിനിക്ക് അധികൃതർക്കും യുവതിയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കിയവർക്കുമെതിരെ കേസെടുത്തായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സർജന് 6 വർഷത്തെ തടവുശിക്ഷയും വിധിച്ചു. ശസ്ത്രക്രിയക്കു മുൻപ് എല്ലാ രീതിയിലുള്ള മെഡിക്കൽ പരിശോധനകളും മറീന നടത്തിയിരുന്നതായി ക്ലിനിക് ഡയറക്ടർ അലക്സാണ്ടർ എഫ്രമോവ് വ്യക്തമാക്കി. ഇതിലൊന്നും അസ്വാഭാവികതയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായ ശരീര ഘടനയിൽ മാറ്റം വരുത്താനുള്ള ശ്രമമാണ് മരണത്തിനു കാരണമായതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 

ശസ്ത്രക്രിയുടെ സമയത്ത് മറീന ലെബദേവയുടെ ഭർത്താവ് ബിസിനസ് യാത്രയിലായിരുന്നു. ദമ്പതികൾക്ക് ഒരു മകനുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണവും നടന്നു വരികയാണ്. 

English Summary: Russian Influencer Marina Lebedeva Dies After £4,000 Nose Job Procedure Goes Wrong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com