ADVERTISEMENT

അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാന്‍ കൈകളിലെത്തിയതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യം പൂർണമായും നിഷേധിക്കപ്പെടുന്നതായാണ് അഫ്ഗാനിൽ നിന്നുള്ള റിപ്പോർട്ടുകൾ. സ്ത്രീകളുടെ തൊഴിൽ, വിദ്യാഭ്യാസം, വസ്ത്രധാരണം എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം താലിബാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. സ്ത്രീകൾ ബുർഖ ധരിച്ചു മാത്രം പുറത്തിറങ്ങണം എന്നത് ഈ നിയന്ത്രണങ്ങളിൽ ഒന്നുമാത്രമായിരുന്നു. കാലു മുതൽ തല വരെ ശരീരം പൂർണമായും മറച്ച് കാഴ്ചയ്ക്കായി മാത്രം കണ്ണിനു മുൻവശം തുറന്നിടുന്ന വസ്ത്രധാരണ രീതിയാണ് ഇത്. ഇതിനെതിരെ സ്ത്രീകൾ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. പരമ്പരാഗത അഫ്ഗാൻ ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ സ്ത്രീകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. 

അഫ്ഗാനിസ്ഥാൻ കൾച്ചർ ക്യാംപെയ്ൻ എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങൾ സ്ത്രീകൾ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. അഫ്ഗാന് അകത്തും പുറത്തും ഉള്ള സ്ത്രീകൾ ക്യാംപെയ്നില്‍ പങ്കെടുക്കുന്നുണ്ട്. അഫ്ഗാൻ വുമൻ, ഡുനോട്ട് ടച്ച് മൈ ക്ലോത്ത് എന്നിങ്ങനെയുളള ഹാഷ്ടാഗുകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വസ്ത്രസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിനെതിരെയുള്ള പ്രതിഷേധമാണ് ചിത്രങ്ങൾ

അഭിമാനത്തോടെയാണ് പരമ്പരാഗത അഫ്ഗാന്‍ വസ്ത്രം ധരിക്കുന്നത് എന്നു പറഞ്ഞാണ് പലരും ചിത്രങ്ങൾ പങ്കുവച്ചത്. ഇതാണ് യഥാർഥ അഫ്ഗാൻ സംസ്കാരവും പരമ്പരാഗത വസ്ത്രവും എന്നു പലരും കമന്റു ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ വലിയ രീതിയിലുള്ള അടിച്ചമർത്തലുകളാണ് നേരിടുന്നത്. സർവകലാശാലകളിൽ ലിംഗപരമായ വേർതിരിവുണ്ട്. കോളജുകളിൽ ഹിജാബ് നിർബന്ധമാക്കി. 

English Summary: Afghan women are sharing photos of dresses to protest the Taliban's black hijab mandate

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com