ADVERTISEMENT

വിഷാദ രോഗത്തെ കുറിച്ച് പലപ്പോഴായി തുറന്നു പറഞ്ഞ വ്യക്തിയാണ് ആമിർ ഖാന്റെ മകൾ ഐറ ഖാൻ. ഇപ്പോൾ വീണ്ടും തന്റെ മാനസികാരോഗ്യത്തെ കുറിച്ച് തുറന്നു പറയുകയാണ് ഐറ. കഴിഞ്ഞ കുറച്ചു ദിവസമായി ദേഷ്യം നിയന്ത്രിക്കാനാകുന്നില്ലെന്നും ഐറ പറയുന്നു. വിഷാദത്തെ മറികടന്നത് എങ്ങനെ എന്ന ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടി നൽകുന്നതിനിടെയാണ് തനിക്കിപ്പോൾ എല്ലാകാര്യങ്ങളോടും ദേഷ്യമാണെന്ന് ഐറ പ്രതികരിച്ചത്.

തനിക്ക് ഇതുവരെ അധികം പരിചയമില്ലാത്ത വികാരമാണ് ദേഷ്യമെന്നും എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേഷ്യമാണ് തന്നെ കീഴടക്കുന്നതെന്നും ഐറ വ്യക്തമമാക്കി. ദേഷ്യം കാരണം കഴിഞ്ഞ ദിവസം ഒറ്റയ്ക്ക് വണ്ടിയോടിച്ച് വീട്ടിലേക്ക് വരാൻ പോലും കഴിഞ്ഞില്ലെന്നും ഐറ പറയുന്നു. 

ഐറയുടെ വാക്കുകൾ ഇങ്ങനെ: ‘വെള്ളിയാഴ്ച ഫുട്ബോള്‍ കളിക്കാനായി പോയിരുന്നു. തിരികെ വാഹനമോടിച്ച് വരുന്നതിനിടെയായിരുന്നു ദേഷ്യം വിട്ടുമാറുന്നില്ലെന്നും സ്വയം വാഹനമോടിച്ച് വീട്ടിലെത്താൻ സാധിക്കില്ലെന്നും മനസ്സിലായത്. അങ്ങനെ മറ്റൊരാളെ വിളിച്ച് എന്നെ വീട്ടിൽ വിടാൻ പറയുകയായിരുന്നു. കാർ എന്റെ നിയന്ത്രണത്തിലാകുന്നില്ലെന്നു കണ്ടാണ് വഴിയരികിൽ നിർത്തി മറ്റൊരാളുടെ സഹായം തേടാൻ തീരുമാനിച്ചത്. തുടർന്ന് പൊട്ടിക്കരയുകയായിരുന്നു.’– ഐറ വ്യക്തമാക്കി. 

അവനവനെ അറിഞ്ഞു കൊണ്ട് വിഷാദത്തെ നേരിടാമെന്നും ഐറ പറഞ്ഞു. സ്വന്തം ഇഷ്ടവും അനിഷ്ടവും മനസ്സിക്കുക. അപ്പോൾ അതിന് അനുസരിച്ച് ജീവിക്കാൻ ശ്രമിക്കുമെന്നും ഐറ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താന്‍ വിഷാദ രോഗത്തിലൂടെ കടന്നു പോകുന്ന വിവരം ഐറ പറഞ്ഞത്. നാലു വർഷമായി വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നു എന്നും താരം പറഞ്ഞിരുന്നു. മാനസികാരോഗ്യത്തിനായി എന്തു ചെയ്യാമെന്ന് ആലോചിച്ചപ്പോഴാണ് തന്റെ യാത്രയെ കുറിച്ച് തുറന്നു പറയാൻ തീരുമാനിച്ചതെന്നും ഐറ വ്യക്തമാക്കി. 

English Summary: Fan asks Ira Khan how she 'beat depression'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com