ADVERTISEMENT

വിധിയോട് പോരാടി എന്നും ചിരിച്ച് െകാണ്ട് മലയാളിയെ അമ്പരപ്പിച്ചയാളാണ് ഡോക്ടർ ഫാത്തിമ അസ്​ല. ഇപ്പോൾ തന്റെ വിവാഹത്തിന്് ലഭിച്ച മഹറിനെ പറ്റിയാണ് ഫാത്തിമയുടെ ഹൃദയ സ്പർശിയായ കുറിപ്പ്. 

‘ഒരു പക്ഷേ ലോകത്തിലാദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്.വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹർ വീൽചെയർ ആയിരിക്കണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.  ആഗ്രഹങ്ങളെ മനസ്സിലാക്കുന്ന പങ്കാളി വന്നപ്പോൾ ആ സ്വപ്നം സത്യമായി. വീൽചെയർ മഹറെന്ന് കേട്ടപ്പോ അത്ഭുതപ്പെട്ടവരുണ്ട്. വീൽചെയർ എല്ലാ കാലവും നോൺ ഡിസബിൾഡ് വ്യക്തികൾക്ക് സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളം മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം വീൽചെയർ എന്റെ കാലോ ചിറകോ ഒക്കെയാണ്. അത്‌ മഹറായി തരുമ്പോൾ അത്‌ എന്നെ അംഗീകരിക്കുന്നതിനും എന്റെ ഡിസബിലിറ്റിയെ അംഗീകരിക്കുന്നതിനും തുല്യമാണ്,  ഞാൻ എന്റെ പാർട്ണറിൽ നിന്ന് ആഗ്രഹിക്കുന്നതും ഈ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നതും അതാണ്.’ ഫാത്തിമ കുറിച്ചു.

ഫാത്തിമ്മയുടെ കുറിപ്പ് ഇങ്ങനെ: ‘വീൽചെയർ മഹർ തന്ന് ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു. ഒരു പക്ഷേ ലോകത്തിലാദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്. ആദ്യമാവുക എന്നതിലപ്പുറം മാറ്റങ്ങൾക്ക് തുടക്കമാവുക എന്നതിലാണ് ഞങ്ങൾ രണ്ട് പേരും വിശ്വസിക്കുന്നത്. വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹർ വീൽചെയർ ആയിരിക്കണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.  ആഗ്രഹങ്ങളെ മനസ്സിലാക്കുന്ന പങ്കാളി വന്നപ്പോൾ ആ സ്വപ്നം സത്യമായി. വീൽചെയർ മഹറെന്ന് കേട്ടപ്പോ അത്ഭുതപ്പെട്ടവരുണ്ട്. വീൽചെയർ എല്ലാ കാലവും നോൺ ഡിസബിൾഡ് വ്യക്തികൾക്ക് സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളം മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം വീൽചെയർ എന്റെ കാലോ ചിറകോ ഒക്കെയാണ്. അത്‌ മഹറായി തരുമ്പോൾ അത്‌ എന്നെ അംഗീകരിക്കുന്നതിനും എന്റെ ഡിസബിലിറ്റിയെ അംഗീകരിക്കുന്നതിനും തുല്ല്യമാണ്,  ഞാൻ എന്റെ പാർട്ണറിൽ നിന്ന് ആഗ്രഹിക്കുന്നതും ഈ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നതും അതാണ്.വീൽചെയറോ ഡിസബിലിറ്റിയോ ആവശ്യപ്പെടുന്നത് സഹതാപമല്ല, അംഗീകാരമാണ്. മാറി വരുന്ന ചിന്തകളുടെ, മാറേണ്ട കാഴ്ച്ചപ്പാടുകളുടെ, മാറ്റങ്ങളുടെ, സന്തോഷത്തിന്റെ, സ്നേഹത്തിന്റെ അടയാളമാവട്ടെ ഈ മഹർ.

ഫിറൂ.ഡിസേബിൾഡ് ഫ്രണ്ട്‌ലി അല്ലാത്ത ഈ ചുറ്റുപ്പാടിൽ പിടിച്ചു നിൽക്കുക എന്നത് ബുദ്ധിമുട്ട് തന്നെയാണ്. പക്ഷേ, കൈ താങ്ങാവാൻ, ചേർത്ത് പിടിക്കാൻ നീ കൂടെ ഉണ്ടല്ലോ.’– ഫാത്തിമ അസ്‌ല കുറിക്കുന്നു.

English Summary: Fathima Asla's Wedding Photoshoot Viral In Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com