sections
MORE

വിവാഹവേദിയിൽ വീണ് പരുക്ക്; ഒന്നരക്കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

christian-bride
SHARE

ഏതൊരാൾക്കും അവരുുടെ ജീവിതത്തിൽ മറക്കാനാകാത്തതായിരിക്കും വിവാഹ ദിനം. അന്നേദിവസം അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കും.  എന്നാൽ ചിലപ്പോൾ ചില അവിചാരിത സംഭവങ്ങളുണ്ടാകും. അത്തരത്തിൽ ഒരു വാർത്തയാണ് യുകെയിൽ നിന്നു പുറത്തുവരുന്നത്. വലിയ വിവാഹ വേദിയിൽ സംഭവിച്ച വീഴ്ചയ്ക്ക് യുവതി ആവശ്യപ്പെട്ടത് 1,50, 000 പൗണ്ട്. ഏകദേശം 1.5 കോടി രൂപ. 

നിരവധി പുരസ്കാരങ്ങൾ നേടിയ കമ്പനിയാണ് യുവതിയുടെ വിവാഹ വേദി ഒരുക്കിയത്. വിവാഹ വേദിയിലെ ഹൈടെക്  ഡാൻസ് ഫ്ലോറിൽ കാൽ വഴുതി വീഴുകയായിരുന്നു യുവതി. വീഴ്ചയിൽ യുവതിയുടെ കൈമുട്ടിന് സാരമായി പരുക്കേറ്റു. തുടർന്നാണ് വധുവായ ക്ലാര ഡൊനോവൽ കമ്പനിക്കെതിരെ കേസ് ഫയൽ  ചെയ്തത്.  

വിവാഹത്തിന് എത്തിയവർ ആഘോഷങ്ങളുടെ ഭാഗമായി വിവാഹ വേദിയിൽ വൈൻ ഒഴിച്ചു. വഴുതി പോകുന്ന പ്രതലമായിരുന്നു അത്. കമ്പനി ജീവനക്കാർ കൃത്യസമയക്ക് ഇടപെടാത്തതിനാലാണ് അപകടം സംഭവിച്ചതെന്നാണ് യുവതിയുടെ വാദം. 2018ലായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സാരമായി പരുക്കു പറ്റിയ യുവതി മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയയായി. ഇപ്പോഴും വേദന അനുഭവിക്കുകയാണെന്നും അതുകൊണ്ടു തന്നെ തനിക്ക് ജോലിയിലേക്ക് തിരിച്ചു കയറാൻ സാധിച്ചിട്ടില്ലെന്നും ക്ലാര ഡനോവൽ വ്യക്തമാക്കി. 

‘ട്യൂഡര്‍ മാനര്‍ ഹൗസ്’ നടത്തുന്ന കണ്‍ട്രി ഹൗസ് വെഡ്ഡിങ്സ് ലിമിറ്റഡിനെതിരെയാണ് രണ്ട് യുവതി കേസ് കൊടുത്തിരിക്കുന്നത്.  ഈ വിവാഹ കമ്പനി ഒരിക്കല്‍ യു കെയിലെ മാഗസിന്‍ വായനക്കാരുടെ മികച്ച വിവാഹ വേദിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗുരുതരമായ പരുക്കേറ്റതിനാൽ എഴുതാനും ഡ്രൈവ് ചെയ്യാനുമെല്ലാംക്ലാര ഡനോവലിനു ബുദ്ധിമുട്ടാണെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA