ADVERTISEMENT

വിഷമുള്ള ചിലന്തി ചുണ്ടിൽ കടിച്ചതിന് പിന്നാലെ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രൗൺ റെക്ലൂസ്  ഇനത്തിൽപ്പെട്ട മാരക വിഷമുള്ള ചിലന്തിയാണ് യുഎസ് സ്വദേശി ഷെറി മഡോസസിനെ കടിച്ചത്.  കയാക്കിങ്ങ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഷെറിക്ക് ചിലന്തിയുടെ കടിയേറ്റത്.

ചിലന്തി ചുണ്ടിൽ കടിച്ചെങ്കിലും ആദ്യം ഇവർ അത് കാര്യമാക്കിയില്ല. എന്നാൽ പിറ്റേദിവസം ചുണ്ട് തടിച്ച് വീർക്കുകയും വേദന സഹിക്കാവുന്നിതിലും അപ്പുറമാകുകയും ചെയ്തു. താന്‍ മരിക്കുമെന്നു കരുതിയതായും ഷെറി വ്യക്തമാക്കി. ‘

ഞാൻ മരുന്നുകൾ കഴിച്ചിട്ടും കുറഞ്ഞില്ല. ആശുപത്രിയിലേക്ക് പോയി. ഗുരുതരാവസ്ഥയിലായി. ഞാൻ മരിക്കുമെന്ന് കരുതി. ബോധം നഷ്ടപ്പെട്ടു. ബ്രൗൺ റെക്ലൂസ് ചിലന്തികളുടെ വിഷം വളരെ അപകടകരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. 5 ദിവസങ്ങൾക്കു ശേഷമാണ് ബോധം ലഭിച്ചത്. വേദനയും നീരും പിന്നീട് കുറഞ്ഞു. ഇപ്പോൾ കുറച്ചൊക്കെ ഭേദമായി. എന്നാലും മരുന്നുകൾ തുടരുന്നുണ്ട്.’–ഷെറി വ്യക്തമാക്കി.

English Sumary: Woman hospitalised after venomous spider bites her lip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com