വിമാനത്തിൽ മദ്യക്കുപ്പി കയറ്റിയില്ല; വരിയിൽ നിന്നവർക്ക് മദ്യം വിതരണം ചെയ്ത് സ്ത്രീകൾ: വിഡിയോ

airport-vodka
SHARE

വിമാനത്തിൽ മദ്യക്കുപ്പി കൊണ്ടു പോകാൻ സാധിക്കാത്തതിനെ തുടർന്ന് വിമാനത്താവളത്തിൽ വനിതകള്‍ മദ്യം വിതരണം ചെയ്തു. അവിടെ വരിയിൽ നിന്നവർക്കായിരുന്നു സ്ത്രീകൾ മദ്യം നൽകിയത്. ഫ്ലോറിഡയിലാണ് സംഭവം.

മയാമിയിലേക്ക് പോകാനായി വിമാനത്താവളത്തിൽ ‍എത്തിയതായിരുന്നു വനിതാ സംഘം. എന്നാൽ മദ്യക്കുപ്പികള്‍ അകത്തുകയറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ബാഗേജിനുള്ളിൽ 100 മില്ലി ദ്രാവകം മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ മദ്യക്കുപ്പികൾ ഉപേക്ഷിക്കാൻ സ്ത്രീകൾ തയ്യാറായിരുന്നില്ല. തുടർന്നാണ് ഇങ്ങനെയൊരു ആശയം തോന്നിയതെന്നും അവർ വ്യക്തമാക്കി.

വിമാനത്താവളത്തിൽ വരി നിന്നവര്‍ക്കെല്ലാം ഓരോ കവിള്‍ മദ്യം കുടിക്കാന്‍ നൽകി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. മലിബു പൈനാപ്പിള്‍ ആന്‍റ് സിറോക് വോഡ്ക സൗജന്യമായി കിട്ടിയതിന്‍റെ സന്തോഷത്തില്‍ സഹയാത്രികരും പങ്കുവച്ചു.സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങിൽ വൈറലാണ്.

‘അവർ ഞങ്ങളെ കുപ്പിയുമായി ചെക്ക്-ഇൻ ചെയ്യാന്‍ അനുവദിച്ചില്ല. അതിനാൽ ഞങ്ങൾ വരിയിലുള്ള എല്ലാവർക്കും ഷോട്ടുകൾ നൽകി.’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. മദ്യം എല്ലാവര്‍ക്കും പങ്കു വയ്ക്കാന്‍ കാണിച്ച മനസ്സിനെ പലരും അഭിനന്ദിച്ചെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കുന്നില്ലേ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

English Summay: Women Gave Vodka To Passengers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA