ലൈംഗികാതിക്രമം അസഹനീയം; അനുഭവിക്കുന്നത് അതിയായ വേദന; ഉള്ളുലച്ച് പെൺകുട്ടിയുടെ ആത്മഹത്യാകുറിപ്പ്

Rape
SHARE

ലൈംഗിക ചൂഷണത്തെ തുടർന്ന് തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്തു. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലൈംഗിക ചൂഷണത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ലൈംഗിക ചൂഷണങ്ങൾ അവസാനിക്കണമെന്നും ഇതിലൂടെ തനിക്ക് വലിയ രീതിയിലുള്ള മാനസിക സമ്മർദമുണ്ടായിരുന്നതായും പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് മാതാപിതാക്കൾ മക്കളെ പഠിപ്പിക്കണമെന്ന് കുറിപ്പിൽ പെൺകുട്ടി പറയുന്നു. 

‘എങ്ങനെയാണ് പെൺകുട്ടികളെ ബഹുമാനിക്കേണ്ടതെന്ന് ഓരോ മാതാപിതാക്കളും മക്കളെ പഠിപ്പിക്കണം. ബന്ധുക്കളെയും അധ്യാപകരെയും വിശ്വസിക്കരുത്. അമ്മയുടെ ഗർഭപാത്രമോ ശ്മശാനമോ മാത്രമാണ് പെൺകുട്ടികൾക്ക് സുരക്ഷിതമായ ഇടം.’– ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മുൻപ് പഠിച്ചിരുന്ന സ്കൂളിൽ പെൺകുട്ടി അതിക്രമത്തിനിരയായിട്ടുണ്ടെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട്. സ്കൂൾ മാറിയെങ്കിലും അവൾക്കു നേരെയുള്ള അതിക്രമത്തിന് അറുതിവന്നില്ല. 

സുഹൃത്തുക്കളുമായുള്ള അടുപ്പവും അടുത്തിടെ പെൺകുട്ടി ഉപേക്ഷിച്ചിരുന്നു. ലൈംഗികാതിക്രമം അസഹനിയമായിരിക്കുകയാണെന്നും, തനിക്ക് അതിയായ വേദന അനുഭവിക്കേണ്ടി വന്നിരുന്നതായും പെൺകുട്ടി കത്തിൽ പറയുന്നുണ്ട്. എന്നാൽ ആരും ആശ്വസിപ്പിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചിരുന്നില്ല. ദുസ്വപ്നങ്ങൾ കാണുന്നതിനാൽ രാത്രി ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ലെന്നും പെൺകുട്ടി കുറിക്കുന്നു. ആത്മഹത്യാ കുറിപ്പിന്റെ പശ്ചാത്തലത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ പരിശോധിച്ച് പെൺകുട്ടിയെ നിരന്തരം വിളിച്ചിരുന്നവരെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. 

English Summary: ‘Only mother's womb and cemetery are safe’, Tamil Nadu minor says in her suicide note

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA