‘എന്റെ ടൈംലൈൻ നല്ലവാക്കുകളാൽ അനുഗ്രഹീതമാണ്’, വൈറലായി സുസ്മിതയുടെ കുറിപ്പ്

susmitha-sen
SHARE

അടുത്തിടെയായിരുന്നു ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് പ്രശസ്തതാരം സുസ്മിത സെനും പങ്കാളി റൊഹ്മാൻ ഷോളും വേർപിരിഞ്ഞത്. ജീവിതത്തിലെ മിക്കകാര്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുന്ന താരം അടുത്തിടെ ചില പോസിറ്റിവ് ചിന്തകളും പങ്കുവച്ചിരുന്നു. 2021ൽ തനിക്കുണ്ടായ നേട്ടങ്ങളെയും നഷ്ടങ്ങളെയും കുറിച്ച് ദീർഘമായ കുറിപ്പും സുസ്മിത പങ്കുവച്ചു. തനിക്കൊപ്പം നിന്ന ആരാധകരോട് അവർ നന്ദി പറയുകയും ചെയ്തു. 

സുസ്മിതയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ഒരു പെൺകുട്ടി അവളെ കുറിച്ചുള്ള നല്ലവാക്കുകളെ ഇഷ്ടപ്പെടുന്നു. എന്റെ ടൈംലൈൻ നല്ലവാക്കുകളാൽ അനുഗ്രഹീതമാണ്. പ്രിയപ്പെട്ടവരെ എന്റെ ജീവിതത്തിന്റെ ഭാഗമായതിൽ നന്ദിയുണ്ട്. എന്റെ യാത്രയിൽ ഞാൻ വിശ്വസിക്കുന്നു. ജീവിത ഗ്രാഫിൽ ഉയർച്ചയും താഴ്ചയുമുണ്ടായ വർഷമാണ് 2021. വർഷാവസാനത്തോട് അടുക്കുമ്പോൾ പുതിയ ആളായി മാറിയിരിക്കുന്നു. എന്റെ ജീവിതത്തില്‍ എനിക്കു ലഭിച്ച  എല്ലാ നന്മകളോടുും നന്ദി പറയുന്നു. അതിൽ വലിയൊരു ഭാഗമാണ് നിങ്ങള്‍. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു. അവിശ്വസനീയമായ 2022നായി കാത്തിരിക്കുക. ശുഭചിന്തകളുമായി ഇരിക്കുക.’

സോഷ്യൽ മീഡിയയിലൂടെ തന്നെയായിരുന്നു റൊഹ്മാനുമായുള്ള വേർപിരിയലും താരം ആരാധകരെ അറിയിച്ചത്. ‘ഞങ്ങൾ സുഹൃത്തുക്കളായി തന്നെയാണ് തുടങ്ങിയത്. പിരിയുന്നതും സുഹൃത്തുക്കളായി തന്നെ. ഈ ബന്ധം അവസാനിച്ചിരിക്കുന്നു. സ്നേഹം നിലനിൽക്കും.’– സുസ്മിത കുറിച്ചു.  കുറിപ്പിനൊപ്പം #nomorespeculations #liveandletlive #cherishedmemories #gratitude #love #friendship എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും ചേർത്തു. ഭാവിജീവിതത്തിൽ സുസ്മിതയ്ക്ക് ആശംസകൾ നേർന്നാണ് പലരുടെയും കമന്റുകൾ. 

English Summary: Sushmita Sen sums up her 2021 in a heartfelt note. Talks about her 'delicious' ups and downs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA