അമ്മയുടെ ശവമഞ്ചവും ചുമന്ന് നാല് പെൺമക്കൾ തെരുവിൽ; സംസ്കാരത്തിന് ആൺമക്കൾ എത്തിയില്ല

odisha
SHARE

ഈ ഭൂമിയിൽ ഏറ്റവും പ്രിയപ്പെട്ട വ്യക്തി ആരെന്ന ചോദ്യത്തിനു മിക്കവർക്കും ഒരുത്തരമേ കാണൂ. അത് അമ്മ എന്നായിരിക്കും. അമ്മയുടെ വേർപാട് മക്കളെ സംബന്ധിച്ച് അത്രയേറെ ഹൃദയഭേദകമായിരിക്കും.  അമ്മയുടെ ശവമഞ്ചവുമായി നിരത്തിലൂടെ നടന്നു നീങ്ങുന്ന പെൺമക്കളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ കണ്ണു നനക്കുന്നത്. അമ്മയുടെ സംസ്കാര ചടങ്ങിന്  ആൺമക്കൾ എത്താത്തതിനെ തുടർന്നാണ് പെൺമക്കൾ 4 കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് അമ്മയുടെ മൃതദേഹം ചുമന്നത്. ഒഡിഷയിലാണ് സംഭവം. 

പുരി പട്ടണത്തിനു സമീപമുള്ള മംഗളാഘട്ട് എന്ന പ്രദേശത്താണ് സംഭവം. ഞായറാഴ്ചയാണ് 90 വയസ്സിനടുത്തു പ്രായമുള്ള ജതി നായക് എന്ന സ്ത്രീ മരിച്ചത്. 4 പെൺമക്കളും രണ്ട് ആൺമക്കളും ഇവർക്കുണ്ട്. പെൺമക്കള്‍ വിവാഹിതരായതോടെ ആൺമക്കളും അവരുടെ കുടുംബവും അമ്മയിൽ നിന്നു അകന്നു ജീവിക്കാന്‍ തുടങ്ങി. അമ്മയുടെ മരണം അയൽവാസികൾ ആൺമക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അവർ സംസ്കാരത്തിന് എത്തിയില്ല. അമ്മയുടെ അന്ത്യകർമങ്ങൾക്കായി ആൺമക്കൾ എത്താത്തതിനെ തുടർന്ന് പരമ്പരാഗത രീതിയെ ഖണ്ഡിക്കാൻ പെൺമക്കൾ നിർബന്ധിതരായി. 

പെൺമക്കൾ അയൽവാസികളുടെ സഹായത്തോടെ അമ്മയുടെ മൃതദേഹം ചുമന്ന് സംസ്കരിക്കാനായി ശ്മശാനത്തിലേക്ക് എത്തിക്കുകയായിരുന്നു. ‘10 വർഷമായി ഞങ്ങളുടെ സഹോദരന്മാർ അമ്മയെ ഉപേക്ഷിക്കുകയായിരുന്നു. അമ്മയ്ക്ക് ഒരു നേരത്തെ ഭക്ഷണം നൽകാൻ പോലും ഇക്കാലമത്രയും അവർ തയ്യാറായിട്ടില്ല. അസുഖം വന്നപ്പോഴോ, ആശുപത്രിയിലേക്കു മാറ്റിയപ്പോളോ സഹോദരന്മാർ അമ്മയെ തിരിഞ്ഞു നോക്കിയിട്ടില്ല. ’– ജതിയുടെ മകൾ സീതാമണി സാഹു പറഞ്ഞു. ആൺമക്കളുടെ പ്രവർത്തിയിൽ മനംനൊന്താണ് പിതാവ് മരിച്ചതെന്നും പെൺമക്കൾ കുറ്റപ്പെടുത്തി. 

English Summary: Odisha: Daughters Shoulder Mother's Body, Perform Last Rites After Sons Skip The Funeral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA