സ്ത്രീയുടെ തലയിൽ തുപ്പി മുടി വെട്ടി പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റ്; വിവാദം

javed
SHARE

പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന്റെ ഒരു വിഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു സ്ത്രീയുടെ തലയിൽ തുപ്പുന്നതാണ് വിഡിയോ. വിഡിയോ വൈറലായതോടെ ജാവേദിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമർശനം ഉയർന്നു. തുടർന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ മാപ്പു പറയുകയും ചെയ്തു. ദേശീയ വനിതാ കമ്മിഷനടക്കം അന്വേഷണം ആവശ്യപ്പെട്ടു. 

ഉത്തർപ്രദേശിൽ ഹബീബ് നടത്തിയ വർക്ക് ഷോപ്പിനിടെയായിരുന്നു സംഭവം.. ഒരു സ്ത്രീയുടെ മുടി ഒരുക്കുന്നതിനിടെ ഹബീബ് മുടിയിലേക്ക് തുപ്പി. സ്ത്രീയുടെ മുഖത്തെ അസ്വസ്ഥതയും വിഡിയോയിൽ വ്യക്തമാണ്. വിഡിയോ പുറത്തു വന്നതോടെ യുപി പൊലീസ് അന്വേഷണം നടത്തണമെന്നും വനിതാകമ്മിഷൻ ആവശ്യപ്പെട്ടു. 

യുവതിയുടെ വിഡിയോ വൈറലായതോടെ സമാന അനുഭവം വെളിപ്പെടുത്തിക്കൊണ്ട് പല വനിതകളും രംഗത്തെത്തി. വേദിയിലേക്ക് ഹെയർക്കട്ടിനു ക്ഷണിച്ച ജാവേദ് വെള്ളമില്ലാത്തതിനാൽ തുപ്പൽ ഉപയോഗിക്കാമെന്ന് പറയുകയായിരുന്നു എന്നും ഒരു യുവതി പറഞ്ഞു. ഇനി തെരുവിലെ ബാര്‍ബർ ഷോപ്പിലേക്കു പോയാലും ഇവിടേക്കില്ലെന്നും അവർ വ്യക്തമാക്കി. വിമർശനം രൂക്ഷമായതോടെ ക്ഷമാപണവുമായി രംഗത്തു വന്ന ജാവേദ് ഒരു തമാശരൂപേണയാണ് ഇങ്ങനെ ചെയ്തതെന്ന് വിശദീകരിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമചോദിക്കുന്നതായും ജാവേദ് അറിയിച്ചു. 

English Summary: Hairstylist Jawed Habib Says 'I am Sorry' after Video of him Spitting on Woman Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA