കാമുകനെ കുറിച്ചു പറഞ്ഞു; കമന്റുകളിലൂടെ കുടുങ്ങിയത് നിരവധി കാമുകിമാരുള്ള മറ്റൊരാൾ; ട്വിസ്റ്റായി വിഡിയോ

womennew
SHARE

നിരവധി സ്ത്രീകളുമായി ബന്ധമുള്ളയാളെ ടിക്ടോക്കിലൂടെ കുടുക്കി യുവതി. വെസ്റ്റ്  ആം കാലബ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്നയാളാണ് കാമുകിമാരുടെ കമന്റുകളിലൂടെ കുടുങ്ങിയത്. ഇയാളുമായി ഡേറ്റിങ്ങിലാണെന്ന വെളിപ്പെടുത്തലുമായി ടിക്ടോക്കിൽ ഒരേസമയം നിരവധി സ്ത്രീകൾ എത്തി. തുടർന്നാണ് ഇയാളുടെ വഞ്ചന പുറംലോകം അറിഞ്ഞത്.

സംഭവം ഇങ്ങനെ: കഴിഞ്ഞ ദിവസം മിമിഷോ എന്നു പേരായ യുവതി കാലബ് എന്നയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന രീതിയിൽ ടിക്ടോക്കിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തു. ഈ വിഡിയോക്കു താഴെ നിരവധി സ്ത്രീകൾ കമന്റുകളുമായി എത്തി. വെസ്റ്റ് ആം കാലബ് എന്ന വ്യക്തിയെയാണോ നിങ്ങളുദ്ദേശിച്ചത് എന്നായിരുന്നു വിഡിയോക്കു താഴെ കമന്റ് ചെയ്ത സ്ത്രീകളുടെ ചോദ്യം. എന്നാൽ പിന്നീടായിരുന്നു കഥയിലെ ട്വിസ്റ്റ്. കാലബ് എന്നു പേരായ മറ്റൊരാളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു എന്നായിരുന്നു യുവതി പറഞ്ഞത്. യഥാർഥത്തിൽ വിഡിയോക്ക് താഴെ കമന്റ് ചെയ്തവരിൽ ഭൂരിഭാഗവും ചോദിച്ച  വെസ്റ്റ് ആം കലബ് എന്നയാളായിരുന്നില്ല അത്. എന്നാൽ നിരവധി സ്ത്രീകള്‍ ഒരേയാളെ പരാമർശിച്ചു ചോദ്യം ഉന്നയിച്ചതോടെ നിരവധി കാമുകിമാരുമായി ഒരേസമയം ഡേറ്റിങ്ങിലായിരുന്ന ഇയാൾ കുടുങ്ങി. 

കമന്റുകളിൽ ഒരേയാളുടെ പേര് കണ്ടതോടെ വിഡിയോ പോസ്റ്റ് ചെയ്ത മിമിഷോയ്ക്ക് സ്ത്രീകളെ കബളിപ്പിക്കുന്ന വ്യക്തിയാണ് ഇയാളെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി അവർ മറ്റൊരു വിഡിയോയും പോസ്റ്റ് െചയ്തു. ഡേറ്റിങ്ങ് ആപ്പിലൂടെ സ്ത്രീകളെ വലയിലാക്കുകയാണ് ഇയാളെന്നും ദയവായി പെൺകുട്ടികൾ ഇയാളെ ശ്രദ്ധിക്കണമെന്നും മിമിഷു വിഡിയോയിൽ മുന്നറിയിപ്പു നൽകി.  മിമിഷോയുടെ വിഡിയോ വൈറലായതോടെ നിരവധി സ്ത്രീകൾ ഇയാൾക്കെതിരെ ടിക് ടോക് വിഡിയോയുമായി എത്തുകയും കൂടുതൽ വഞ്ചനയിൽ അകപ്പെടാതെ രക്ഷപ്പെടുത്തിയതിൽ മിമിഷോയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. 

English Summary: New York Women Unite To Expose Man Who Ghosted Several After Dating, Thanks To Viral TikTok Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA