നൃത്തം ചെയ്തതിന് വധുവിന്റെ മുഖത്തടിച്ച് വരൻ; ബന്ധുവിനെ വിവാഹം ചെയ്ത് യുവതി

wedding
SHARE

ഗാർഹിക പീഡനം ഏൽക്കേണ്ടി വരുന്ന നിരവധി പേർ നമുക്കിടയിൽ ഉണ്ട്. എന്നാൽ ഒരിക്കൽ അനുഭവം ഉണ്ടായാൽ ആ ജീവിതം ഒഴിവാക്കാൻ ധൈര്യം കാണിക്കുന്നവരും ഉണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് തമിഴ് നാട്ടിൽ നിന്നും പുറത്തുവരുന്നത്. വിവാഹത്തലേന്ന് നടന്ന സല്‍ക്കാരത്തിൽ നൃത്തം ചെയ്ത വധുവിനെ വരൻ മുഖത്തടിച്ചു. വരന്റെ ഈ നടപടിയിൽ അസംതൃപ്തി പ്രകടിപ്പിച്ച യുവതി വിവാഹം തന്നെ വേണ്ടെന്നു വച്ചു.  

തുടർന്ന് ഈ വിവാഹമേ വേണ്ടെന്നു വച്ച യുവതി ബന്ധുവിനെ വിവാഹം ചെയ്തു. ചെന്നൈയില്‍ സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനായ വരനെ ഉപേക്ഷിച്ചാണ് യുവതി ബന്ധുവിനെ വിവാഹം ചെയ്തത്. തമിഴ്നാട്ടിലെ കടല്ലൂര്‍ ജില്ലയിലെ പാന്‍ട്രുത്തായിരുന്നു സംഭവം. വിവാഹ തലേന്ന് സംഘടിപ്പിച്ച പരിപാടിയില്‍ യുവതി ബന്ധുവായ യുവാവുമൊത്ത് നൃത്തം ചെയ്തതില്‍ പ്രകോപിതനായാണ് വരന്‍ യുവതിയുടെ മുഖത്ത് അടിക്കുന്നത്.

വരൻ പരസ്യമായി തന്നെ അടിച്ചത് യുവതിയെ രോഷാകുലയാക്കി. വിവാഹത്തിന് താല്‍പര്യമില്ലെന്ന് മാതാപിതാക്കളെ അറിയിച്ചു. വരന്‍ വധുവിന്റെ പിതാവിനോട് മാപ്പ് ചോദിച്ചെങ്കിലും കുടുംബവും വധുവും വഴങ്ങിയില്ല. ഇതേത്തുടർന്നാണ് ബന്ധുവായ യുവാവിനെ വിവാഹം ചെയ്തത്. നിശ്ചയിച്ച് ഉറപ്പിച്ച അതേ പന്തലിൽ വെച്ച് തന്നെ യുവതിയും ബന്ധുവായ യുവാവും തമ്മിലുള്ള വിവാഹം കുടുംബം നടത്തുകയായിരുന്നു.

English Summary: Woman Marries Cousin After Groom Slaps Her For Dancing At Wedding Function

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA