ADVERTISEMENT

പ്രിയപ്പെട്ടവന്റെ ജീവൻ കോവിഡ് മഹാമാരി കവർന്നതിന്റെ വേദനയ്ക്കിടയിലും സമൂഹത്തിനായി നന്മചെയ്യുകയാണ് മൗസുമി മോഹന്തി എന്ന യുവതി. ചികിത്സാ സഹായമായി ലഭിച്ച 30 ലക്ഷം രൂപ ഭർത്താവ് അഭിഷേക് മോഹപത്രയുടെ മരണ ശേഷം ഒഡിഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാണ് മൗസുമി ലോകത്തിനു തന്നെ മാതൃകയാകുന്നത്. 10 ലക്ഷം റെഡ്ക്രോസ് സൊസൈറ്റിക്കും നൽകി. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. 

വിവാഹം കഴിഞ്ഞ് 12–ാം ദിവസം അഭിഷേകിനു കോവിഡ് ബാധിച്ചു. ആശുപത്രിയിലെത്തിക്കുമ്പോളഅ‍ അഭിഷേകിന്റെ ശ്വാസകോശത്തെ സാരമായി ബാധിച്ചിരുന്നു. ചികിത്സാ ചിലവു കൂടിയപ്പോൾ ഭർത്താവിന്റെ ജീവൻ രക്ഷിക്കുന്നതിനായി മൗസുമി സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥനയുമായി എത്തി. ഇതുവഴി നല്ലൊരു തുക അവർക്ക് സമാഹരിക്കാൻ സാധിച്ചു. തുടർന്ന് അഭിഷേകിന്റെ ചികിത്സ ഒഡിഷയിൽ നിന്ന് കൊൽക്കത്തയിലേക്കു മാറ്റി. 

ചികിത്സയ്ക്കിടെ അഭിഷേക് മരിച്ചു. ഭർത്താവിന്റെ ചികിത്സയ്ക്കു ശേഷം ബാക്കി വന്ന തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും റെഡ്ക്രോസ് സൊസൈറ്റിയിലേക്കും സംഭാവനചെയ്തത്. കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്കു സഹായമാകാനാണ് ഇങ്ങനെ ചെയ്തതെന്നും അവർ വ്യക്തമാക്കി.

English Summary: Covid victim’s wife donates Rs 30L to CMRF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com