വാഹനത്തോടു ചേർത്ത് യുവതിയെ റോഡിൽ വലിച്ചിഴച്ച് പുരുഷൻമാർ; നടുക്കി വിഡിയോ

woman-delhi
SHARE

സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന കാലത്ത് ഞെട്ടിക്കുന്ന ഒരു വിഡിയോയാണ് രാജ്യ തലസ്ഥാനത്തു നിന്ന് പുറത്തു വരുന്നത്. ഡൽഹിയിലെ അമർ കോളനിയിൽ ഒരു യുവതിയെ രണ്ടു പുരുഷൻമാർ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെ വിഡിയോയാണ് ഡൽഹി പൊലീസ് പുറത്തുവിട്ടത്. വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ വശത്തിലൂടെ യുവതിയെ റോഡിൽ വലിച്ചിഴക്കുന്നതാണ് വിഡിയോ.

കാറിൽ ഇരുന്നിരുന്ന യുവതി ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് പുരുഷന്മാർ കാറിൽ കയറുകയും ഉടൻ തന്നെ വാഹനം എടുത്ത് യുവതിയെ കാറിനോടു ചേർത്ത് വലിച്ചിഴയ്ക്കുകയും ചെയ്തു. രണ്ടു ദിവസം മുൻപാണ് സംഭവം. 

പുരുഷന്മാർ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാണ് യുവതി ഇടപെട്ടത്. എന്നാൽ പുരുഷന്മാരിൽ ഒരാൾ യുവതിയെ മർദിച്ചു. യുവതിയെ അപമാനിക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങളും നടത്തി. ഡൽഹി പൊലീസ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് വിഡിയോ പുറത്തു വിട്ടത്. കാർ ഉടമയ്ക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. 

‘അമർ കോളനി പരിസരത്ത് ഒരു വനിതയ്ക്കു നേരെ അതിക്രമമുണ്ടായി. ഒരു ബെലീനോ കാർ ഉപയോഗിച്ചാണ് അതിക്രമം നടന്നിരിക്കുന്നത്. അക്രമം നടന്ന ദിവസം തന്നെ കാർ കസ്റ്റഡിയിലെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.’– ഡൽഹി പൊലീസ് വ്യക്തമാക്കി.

English Summary: Delhi road rage: Woman beaten up, dragged by moving car in Amar Colony

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA