എന്തൊരു ഊർജം, ചടുലത; വൈറലായി മുത്തശ്ശിയുടെ നൃത്തം; കയ്യടിച്ച് സോഷ്യൽ മീഡിയ

sami-woman
SHARE

പലതരത്തിലുള്ള വിഡിയോകൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അവയിൽ ചിലതു നൽകുന്ന പ്രചോദനം ചെറുതായിരിക്കില്ല. ഇവിടെ പ്രായം ഒന്നിനും പരിധിയല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് ഒരു മുത്തശ്ശി. പുഷ്പയിലെ സാമി സാമി എന്ന ഗാനത്തിനു ചടുലമായി ചുവടുവയ്ക്കുന്ന മുത്തശ്ശിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

സോഷ്യൽ മീഡിയയിൽ എത്തി നിമിഷങ്ങൾക്കകം തന്നെ 5000ത്തോളം പേർ വിഡിയോ ലൈക്ക് ചെയ്തു. 59,000പേരാണ് വിഡിയോ കണ്ടത്. ഹൃദയസ്പർശിയായ നിരവധി കമന്റുകളും എത്തി. എന്തൊരു ഊർജമാണെന്നാണ് പലരും കമന്റ് ചെയ്തത്. ചടുലമായ നൃത്തം, ഗംഭീരം എന്നിങ്ങനെ പോകുന്നു മറ്റുപലരുടെയും കമന്റുകൾ. 

അടുത്തിടെയായി പ്രായമായവരുടെ ഇത്തരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പല വിഡിയോകളും സോഷ്യൽമീഡിയയിൽ മികച്ച പ്രതികരണം നേടാറുണ്ട്. മുംബൈയിലെ കൊറിയോഗ്രാഫർ ന്യൂയോർക്കിലെ തെരുവിൽ സാമി ഗാനത്തിനു ചുവടുവയ്ക്കുന്ന വിഡിയോ വൈറലായിരുന്നു. ജെയ്നിൽ മേഹ്ത എന്ന വിദ്യാർഥിയായ കൊറിയോഗ്രാഫറാണ് തെരുവിൽ നൃത്തം ചെയ്തത്. 

English Summary: Old Woman Nails Pushpa's Signature Steps, Internet Calls Her "DJ Dadi"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA