മാതൃദിനത്തിൽ വ്യത്യസ്തമായൊരു ഹ്രസ്വചിത്രം

mothersday-1
SHARE

രാജ്യാന്തര മാതൃദിനത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ‘Let Your True Self Shine’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പലപ്പോഴും ഭർത്താവിനും മക്കൾക്കും വേണ്ടി സ്വന്തം ഇഷ്ടങ്ങൾ മാറ്റിവയ്ക്കുന്നവരാണ് അമ്മമാർ. വിവാഹത്തോടെ സ്വപ്നങ്ങൾ അസ്തമിക്കുന്നവർ. അമ്മമാരുടെ സ്വപ്നസാക്ഷാത്കാരത്തിനായി കൂടെ നിൽക്കുന്ന മക്കളുണ്ട്. കലാകാരിയായ അത്തരം ഒരു അമ്മയുടെയും മകളുടെയും മനോഹരമായ കഥപറയുകയാണ് ഈ ഹ്രസ്വ ചിത്രം.

രണ്ട് മിനിറ്റിൽ ഒതുങ്ങുന്ന നല്ല സന്ദേശം നൽകുന്ന ഒരു കുഞ്ഞു ചിത്രം എന്ന ചിന്തയിൽ നിന്നാണ് ഈ ഹ്രസ്വചിത്രം നിർമിച്ചതെന്ന് സംവിധായകൻ ഫാഷൻ മോങ്കർ അച്ചു പറയുന്നു. ഷൂട്ടും കൊറിയോഗ്രഫിയും എല്ലാത്തിനും സമയം കുറവായതിൽ എല്ലാം പെട്ടെന്നാണ് ചെയ്തത്. ഒറ്റ ദിവസത്തെ ഷെഡ്യൂളിലാണ് ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയാക്കിയതെന്നും അച്ചു പറഞ്ഞു.

ഷെരിഫ് മുഹമ്മദ് (Cubes International) ആണ് ചിത്രത്തിന്റെ നിർമാണം. നവീൻ നജോസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ക്രിജ പോൾസണാണ് നൃത്ത സംവിധാനം. സരിത ശ്രീനിവാസ്, ജ്യോതിക ക്രിഷ്, എസ്. പ്രകാശൻ നായർ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സൂരജ് സുരേന്ദ്രനാണ് സംഗീത സംവിധാനം. ആബിദ് അലി, അനസ് ഷെറിഫ്, മുർഷിജ് നാസർ, ഷിനാസ് ഷെറിഫ് എന്നിവരാണ് ചിത്രത്തിനായി സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA