ഒരു കയ്യിൽ കുഞ്ഞ്; മറുകയ്യിൽ ലഗേജ്; പാദം കൊണ്ട് തലയ്ക്കു മുകളിലെ കാബിൻ അടച്ച് യുവതി; വിഡിയോ

aircraft-woman
SHARE

ഏറ്റവും കുറച്ചു സാധനങ്ങളുമായി യാത്ര ചെയ്യാനാണ് പൊതുവേ നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ ചിലരുണ്ട്. യാത്രയ്ക്കിടെ ഒരേസമയം പലകാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നവർ. വിമാനത്തിൽ കുഞ്ഞുമായി യാത്ര ചെയ്തു കൊണ്ട് പലകാര്യങ്ങൾ ഒരേസമയം ചെയ്യുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന യുവതി തലയ്ക്കു മുകളിലുള്ള ക്യാബിനിൽ നിന്ന് തന്റെ ബാഗ് എടുത്ത ശേഷം കാലുകൊണ്ട് കാബിൻ അടയ്ക്കുന്നതാണ് വിഡിയോയിലുള്ളത്. വിമാനത്തിൽ നിന്നും യുവതി പുറത്തിറങ്ങാൻ തയാറാകുകയാണ്. ഒരു കയ്യിൽ കുഞ്ഞുമുണ്ട്, എയർക്രാഫ്റ്റ് കാബിനിൽ നിന്ന്  ലഗേജ് എടുത്ത ശേഷം പാദം കൊണ്ട് അടയ്ക്കുകയാണ്. 

യുവതിയുടെ  വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മൂന്നുലക്ഷത്തോളം ആളുകൾ ഇതിനോടകം വിഡിയോകണ്ടു. ഏഴായിരത്തോളം ലൈക്കുകളും എത്തി. യുവതിയുടെ പ്രവർത്തനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി. ‘ഇത് വളരെ പ്രചോദനം നൽകുന്നതാണ്.’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. എന്നാൽ യുവതിയുടെത് വെറും പ്രഹസനമാണെന്നും ലഗേജ് എടുത്ത ശേഷം ആരും കാബിൻ ഇങ്ങനെ അടക്കാറില്ലെന്നും പലരും കമന്റ് ചെയ്തു. 

English Summary: Woman, Baby In Hand, Closes Plane's Overhead Cabin With Foot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA