ADVERTISEMENT

ശരീരത്തിൽ വിവിധ രീതിയിലുള്ള പരീക്ഷണങ്ങൾ നടത്തുന്ന ആർട്ടിസ്റ്റാണ് കാലിഫോർണിയ സ്വദേശിയായ ബ്രിയന്ന മേരി ഷിഹാദ്. ശസ്ത്രക്രിയയിലൂടെ ബ്രിയന്ന തന്റെ നാവ് രണ്ടായി പിളർത്തി. പിളർന്ന നാവിലൂടെ ഒരേസമയം വ്യത്യസ്തമായ രുചികൾ അറിയാൻ സാധിക്കുമെന്നാണ് ബ്രിയന്ന വ്യക്തമാക്കുന്നത്. ‘എങ്ങനെ ഒരേസമയം നിങ്ങൾക്കു രണ്ട് രുചികൾ ആസ്വദിക്കാം?’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കന്നത്. 

ഇരുഗ്ലാസിലായി ബ്രിയന്ന വ്യത്യസ്തമായ പാനീയങ്ങൾ രുചിക്കുന്നതാണ് വിഡിയോ. ഇരുഗ്ലാസുകളിലേക്കും ഒരേസമയം നാക്കുനീട്ടി ഗ്ലാസിലെ പാനീയങ്ങള്‍ ഒരേസമയം രുചിക്കുന്നത്. ഒരു ഗ്ലാസില്‍ വെള്ളവും മറ്റേ ഗ്ലാസിൽ സ്പ്രൈറ്റുമാണ് ഉള്ളത്. കുനിഞ്ഞ് നാക്കു നീട്ടുമ്പോൾ ബ്രിയന്നയുടെ രണ്ടായി കീറിയ നാവ് ഇരുഗ്ലാസുകളിലെ പാനീയങ്ങളിലും മുങ്ങുന്നു. ഒരേസമയം രണ്ടു പാനീയങ്ങളുടെയും രുചി അറിയാൻ സാധിക്കുന്നു. 

‘എന്റെ മസ്തിഷ്കത്തിൽ വ്യത്യസ്തമായ അനുഭവമാണ് ഇതിലൂടെയുണ്ടാകുന്നത്.’–എന്നാണ് ബ്രിയന്ന വിഡിയോയിലൂടെ പറയുന്നത്. ഇരുപതുലക്ഷത്തോളം പേർ ഇതിനോടകം വിഡിയോ കണ്ടു. എന്തായിരിക്കും ആ രുചിവൈവിധ്യമെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന രീതിയിലാണ് പലരും കമന്റ് ചെയ്തത്. ഒരിക്കലും നിങ്ങൾക്ക് ഒരുപോലെയല്ല ഈ രുചി അറിയാൻ കഴിയുക എന്നാണ് ബ്രിയന്ന ഈ കമന്റിനു മറുപടി നൽകിയത്. 

അതേസമയം നാക്കു പിളർത്തുന്ന ശസ്ത്രക്രിയ ചെയ്യുന്നത് വലിയ അപകടങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്‍ധർ മുന്നറിയിപ്പു നൽകുന്നത്. യുകെയിലെ ദന്ത ഡോക്ടറായ സെലീന മാസ്റ്റർ പറയുന്നത് ഇങ്ങനെ: ‘ദന്തഡോക്ടർമാർ എന്ന നിലയിൽ ഞങ്ങൾ ഇതിന്റെ ഭയാനകമായ അവസ്ഥകൾ കണ്ടിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇത്തരം പരീക്ഷണങ്ങളിലൂടെ ശരീരത്തിലുണ്ടാകും. ഞെരമ്പുതളർച്ച, രക്തനഷ്ടം, ഗുരുതരമായ ഇൻഫക്ഷന്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഇത്തരം ശസ്ത്രക്രിയകൾ ജീവനു തന്നെ ഭീഷണിയാണ്.’– സലിൻ വ്യക്തമാക്കി.  

English Summary: Woman With Split Tongue Tastes 2 Drinks At Same Time, Watch Her Reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com