മരിച്ചു പോയ പിതാവിന്റെ വസ്ത്രം തുന്നിച്ചേർത്ത് പുതപ്പ്; വൈറലായി വിഡിയോ

blanket
SHARE

പ്രിയപ്പെട്ടവരുടെ നഷ്ടം പലപ്പോഴും നമുക്കു താങ്ങാവുന്നതിലും അപ്പുറമായിരിക്കും. അവരുടെ ഓര്‍മകളില്‍ ജീവിക്കുന്ന ഏറെ മനുഷ്യരുണ്ട്. ഒരു സ്ത്രീ അവരുടെ അച്ഛന്റ അദ്ദേഹത്തിന്റെ പഴയ വസ്ത്രങ്ങൾക്കൊണ്ട് വ്യത്യസ്തമായ ഒരു കാര്യം ചെയ്യുകയാണ് യുവതി. അച്ഛനുമായുള്ള  മകളുടെ അടുപ്പം എത്ര തീവ്രമായിരുന്നു എന്ന് ഓർമിപ്പിക്കുകയാണ് ഈ വിഡിയോ. 

നിഖിത കിനി എന്ന യുവതിയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഹൃദയസ്പർശിയായ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മരിച്ചു പോയ അച്ഛന്റെ ഷര്‍ട്ടുകൾ തുന്നിച്ചേർത്ത് പുതപ്പു നിർമിച്ചിരിക്കുകയാണ് യുവതി. ‘ഫാദേഴ്സ് ഡേ’യിൽ യുവതി പങ്കുവച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രണ്ടു വർഷം മുൻപ് ഒരു സ്ഥലത്തേക്ക് അച്ഛന്റെ ഷർട്ടുകൾ യുവതി അയച്ചു. അച്ഛന്റെ പ്രിയപ്പെട്ട നിറങ്ങളായ പിങ്കും നീലയും ചേർത്താണ് അവർ ഇതു നിർമിച്ചത്. രണ്ടുവർഷത്തെ പരിശ്രമത്തിനൊടുവിലാണ് നിഖിത അച്ഛന്റെ ഓർമകൾക്ക് വ്യത്യസ്ത രൂപം നൽകിയത്. ഇത് സഹോദരന് സർപ്രൈസായി സമ്മാനിക്കുകയും ചെയ്തു. 

‘എപ്പോഴും ഊഷ്മളമായി നിലനിൽക്കുന്ന സ്നേഹം. ഈ വിഡിയോ പൂർത്തിയാക്കാൻ ഞാൻ രണ്ടു വർഷമെടുത്തു ’ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. വിഡിയോ നിരവധി പേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോക്കു ഹൃദയസ്പർശിയായ കമന്റുകളും എത്തി. 

English Summary: Woman gets quilts made of late father’s shirts to remember him fondly.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS