ADVERTISEMENT

ട്രെയിനിലും ബസിലും എല്ലാം യാത്ര ചെയ്യുമ്പോൾ പലതരത്തിലുള്ള ദുരനുഭവങ്ങൾ സ്ത്രീകൾ നേരിടാറുണ്ട്. അത്തരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് ബോളിവുഡ് താരം രവീണ ഠണ്ഡൻ. ട്രെയിനിലും ബസിലും സഞ്ചരിക്കുന്ന മുംബൈയിലെ സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ അറിയുമോ എന്ന ഒരാളുടെ ചോദ്യത്തിനാണ് രവീണ തന്റെ അനുഭവം പങ്കുവച്ചത്. 

എല്ലാ സ്ത്രീകളെയും പോലെ തിരക്കുള്ള ബസിലും ട്രെയിനിലും തനിക്കു നേരിട്ട ദുരനുഭവമാണ് താരം തുറന്നു പറഞ്ഞത്. പലപ്പോഴും പുരുഷന്മാർ മോശമായ രീതിയിൽ സ്പർശിച്ചിട്ടുണ്ടെന്നും പരിഹാസ വാക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. 

മുംബൈ മെട്രോ ത്രീകാർ ഷെഡ് ആരേ ഫോറസ്റ്റിലേക്കു മാറ്റിയ മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ രവീണയും ദിയ മിർസയും രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പോസ്റ്റിനു താഴെ മുംബൈയിലെ സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ നിങ്ങൾക്കറിയുമോ എന്ന രീതിയിലുള്ള  ചോദ്യങ്ങൾ എത്തി. ഇതിനായിരുന്നു രവീണയുടെ മറുപടി. 

‘എന്റെ കൗമാര കാലത്ത് ഞാൻ ലോക്കൽ ട്രെയിനുകളിലും ബസുകളിലും സ്ഥിരമായി യാത്ര ചെയ്തിരുന്നു. മിക്ക സ്ത്രീകളും അനുഭവിച്ച പോലെ യാത്രാമധ്യേ നിരവധി തവണ അപമാനിക്കപ്പെട്ടിട്ടുണ്ട്. നുള്ളലും തോണ്ടലുമെല്ലാം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. 1992ല്‍ ഞാൻ എന്റ ആദ്യ കാർ സ്വന്തമാക്കിയ ശേഷമാണ് ഈ ദുരന്തയാത്ര അവസാനിച്ചത്. വായിൽ സ്വർണക്കരണ്ടിയുമായല്ല എല്ലാവരും ജനിക്കുന്നത്. 

ഓരോ സ്ഥലങ്ങളിലും എത്താൻ വലിയ കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നിരിക്കും. നിങ്ങൾക്ക് സ്വന്തമായി ഒരു വീടോ കാറോ ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്. പ്രകൃതി ദുരന്തങ്ങൾ ബാധിക്കുന്നത് സാധാരണക്കാരെയാണ്. വികസനം മാത്രമല്ല, നമ്മുടെ ഉത്തരവാദിത്തം.’– രവീണ പറയുന്നു.

English Summary: Actress Raveena Tandon Shared Her Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com