ADVERTISEMENT

അഞ്ച് കോടിയോളം രൂപ ചെലവഴിച്ച് കിംകർദാഷിയാനെ പോലെയാകാൻ ശ്രമിച്ച മോഡൽ തന്റെ പഴയരൂപം തിരിച്ചു കിട്ടാനായി ചെലവഴിച്ചത് ലക്ഷങ്ങൾ. വേഴ്സാച്ചി മോഡൽ ജെന്നിഫർ പാംപ്ലോനയാണ് കിംകർദാഷിയാനെ പോലെയാകാൻ കോടികൾ ചെലവഴിച്ചത്. എന്നാൽ തന്റെ പഴയ രൂപം തിരിച്ചു കിട്ടുന്നതിനായി 95 ലക്ഷം രൂപ ചെലവഴിച്ച് ജെന്നിഫർ വീണ്ടും ശസ്ത്രക്രിയകൾക്കു വിധേയയായി.

കിം കർദാഷിയാനെ പോലെയാകുന്നതിനായി 29കാരിയായ മോഡൽ 12 വർഷത്തിനിടെ 40 സൗന്ദര്യവർധക ശസ്ത്രക്രിയകൾക്കു വിധേയയായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ പിന്നീട് പഴയരൂപത്തിലേക്കു മടങ്ങുന്നതിനായി മോഡൽ വീണ്ടും ശസ്ത്രക്രിയകൾക്കു വിധേയയായി. ‘ആളുകൾ എന്നെ കർദാഷിയാൻ എന്നു വിളിക്കാൻ തുടങ്ങിയത് എനിക്ക് അസ്വസ്ഥതയുണ്ടാക്കി.’– ജെന്നിഫർ പറഞ്ഞു.

‘ഞാൻ ജോലിചെയ്യുകയും പഠിക്കുകയും ചെയ്തിരുന്ന ഒരു ബിസിനസ് വനിതയായിരുന്നു. എന്റെ നേട്ടങ്ങളെല്ലാം എന്റെ കഴിവു കൊണ്ടുതന്നെയായിരുന്നു. പക്ഷേ, ഞാൻ തിരിച്ചറിയുന്നത് കർദാഷിയാനോടുള്ള രൂപസാദൃശ്യത്തിന്റെ പേരിലാണ്.’–ജെന്നിഫർ പാംപ്ലോന വ്യക്തമാക്കി. 17–ാം വയസ്സിലാണ് പാംപ്ലോന ആദ്യമായി സൗന്ദര്യവർധക ശസ്ത്രക്രിയക്കു തയാറാകുന്നത്. അക്കാലത്ത് കർദാഷിയാനായിരുന്നു ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന താരം. ശരീരത്തിന്റെ താഴ്ഭാഗത്ത് മൂന്ന് റിനോപ്ലാസ്റ്റിയും 8 ശസ്ത്രക്രിയകളും നടത്തി. ഇടുപ്പിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി നിരവധി ഇൻജക്ഷനുകൾ ചെയ്തു. 

കിംകർദാഷിയാനോടുള്ള രൂപസാദൃശ്യം സോഷ്യല്‍ ലോകത്ത് തനിക്ക് ധാരാളം ഫോളവേഴ്സിനെ നൽകിയെന്നും യുവതി പറയുന്നു. ‘നിരന്തരം ശസ്ത്രക്രിയകളിലൂടെ കടന്നു പോകുന്നത് തന്റെ സന്തോഷം ഇല്ലാതാക്കി. മുഖത്ത് നിരന്തരം മാറ്റങ്ങൾ വരുത്തി. പണം നോക്കാതെ നിരവധി ശസ്ത്രക്രിയകൾക്കു വിധേയയായി. എനിക്ക് എല്ലാ നിയന്ത്രണവും നഷ്ടമായി. അതികഠിനമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയത്.’– ജെന്നിഫർ വ്യക്തമാക്കി. തന്റെ പഴയമുഖം കംപ്യൂട്ടറിൽ കണ്ടപ്പോൾ ഏറെ വിഷമം തോന്നിയതായും ജെന്നിഫര്‍ വ്യക്തമാക്കി. 

‘കഴുത്തിലും കവിളിലും എല്ലാം ഞാൻ ശസ്ത്രക്രിയ നടത്തിയിരുന്നു. ഓപ്പറേഷൻ തിയറ്ററിലേക്കു കടന്നുപോയ ആളല്ല. മറ്റൊരാളായാണ് ഞാൻ തിരിച്ചു വന്നത്. നിരവധി അസുഖങ്ങളും എനിക്കുണ്ടായി. മൂന്നു ദിവസം കവളിൽ നിന്ന് ബ്ലീഡിങ് ഉണ്ടായി. ഞാൻ മരിക്കുകയാണെന്നാണ് കരുതിയത്. ഞാൻ എന്റെ ജീവിതത്തിൽ ചെയതത് എത്ര ദുരന്തമായ കാര്യമാണെന്ന് ആ കാലയളവിൽ ചിന്തിച്ചു. എന്നാൽ പഴയരൂപത്തിലേക്കുള്ള തിരിച്ചു വരവ് എനിക്കു വലിയ പ്രതീക്ഷ നൽകി. ഇപ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട്. ഞാനെന്താണെന്ന് ഇപ്പോൾ എനിക്ക് വ്യക്തമായി അറിയാം. ജീവിതത്തിന്റെ അർഥവും എനിക്കു മനസ്സിലാകുന്നുണ്ട്.’– ജെന്നിഫർ പറയുന്നു. 

English Summary: She Spent $600K To Be Kim Kardashian, Now Paying $120K To Be Herself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com