വിശന്നുവലഞ്ഞ് ഹോട്ടലിൽ കയറി; ഭക്ഷണമില്ല; സ്വയം പാകംചെയ്ത് കഴിച്ചോളാമെന്ന് യുവതി

mcdonld
SHARE

വിശന്നുപൊരിഞ്ഞ് ഒരു ഹോട്ടലില്‍ കയറി, അവിടെ ഭക്ഷണമില്ലെങ്കില്‍ മറ്റൊരു ഹോട്ടലില്‍ കയറുകയാണ് സാധാരണ നമ്മുടെയൊക്കെ രീതി. എന്നാല്‍, ഭക്ഷണമില്ലെങ്കില്‍ കുഴപ്പമില്ല ഞാന്‍ തന്നെ പാചകം ചെയ്ത് കഴിച്ചോളാമെന്ന് പറഞ്ഞാലുളള അവസ്ഥ എന്തായിരിക്കും? ഒന്നുകില്‍ നമുക്ക് വട്ടാണെന്ന് പറയും അല്ലെങ്കില്‍ അതിക്രമിച്ചു കയറിയെന്ന് പറഞ്ഞ് കേസു വരെയാവാനും സാധ്യതയുണ്ട്. ഇതുരണ്ടും സംഭവിക്കാതെ വിശന്നു കണ്ണുകാണാതായതോടെ കടുംകൈക്ക് മുതിര്‍ന്ന യുവതി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ഫാസ്റ്റ് ഫുഡ് രംഗത്തെ ഭീമന്‍മാരായ മക്‌ഡൊണാള്‍ഡിന്റെ ഔട്‌ലെറ്റിലാണ് സ്വയം ഭക്ഷണം ഉണ്ടാക്കാന്‍ ശ്രമിച്ച് ഒരു യുവതി വാര്‍ത്തകളിലിടം നേടിയിരിക്കുന്നത്. അവിടുത്തെ ജീവനക്കാര്‍ യുവതിയുടെ ഓര്‍ഡര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതാണ് ഇതിനു കാരണം. മക്‌ഡൊണാള്‍ഡിന്റെ ഡ്രൈവ് ത്രൂ ഔട്ട്‌ലെറ്റിലാണ് സംഭവം നടന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനെത്തിയ യുവതിയോട് ഗ്ലൗസ് നിലവില്‍ സ്‌റ്റോക്കില്ലാത്തതിനാല്‍ പാചകം ചെയ്യുന്നില്ലെന്ന് മാക്‌ഡൊണാള്‍ഡിലെ ജീവനക്കാര്‍ പറഞ്ഞു. അത് കുഴപ്പമില്ലെന്നും എനിക്കുളള ഭക്ഷണം ഞാന്‍ പാചകം ചെയ്‌തോളാമെന്നും പറഞ്ഞ് യുവതി ജനലിലൂടെ ചാടിക്കയറുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. അടുക്കളയിലേക്കു കയറി ചെന്ന് യുവതി പാചകത്തിന് ശ്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ടിക് ടോകിലാണ് ആദ്യം വന്നത്. പിന്നീട് യൂട്യൂബ് പോലുളള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇവരുടെ വീഡിയോ വൈറലാവുകയായിരുന്നു. 

ഒരു പിങ്ക് വസ്ത്രമിട്ട യുവതി ഔട്‌ലെറ്റിന്റെ അടുക്കളയുടെ ജനവാതിലിലൂടെ അകത്തുകയറുന്നതും പിന്നീട് അവിടത്തെ ജീവനക്കാരുമായി സംസാരിക്കുകയും അവരോട് ഞാന്‍ തന്നെ ഭക്ഷണം തയ്യാറാക്കികൊളളാമെന്ന് പറയുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്നാല്‍ യുവതിയോട് ദേഷ്യപ്പെടാതെ പ്രതികരിക്കുന്ന മക്‌ഡൊണാള്‍ഡിലെ ജീവനക്കാരുടെ മാന്യമായ പെരുമാറ്റവും പ്രശംസ നേടുന്നുണ്ട്. 

'നിങ്ങളോടൊപ്പം ജോലിചെയ്യാനുളള അവസരം എനിക്ക് തരൂ. ഇതൊരു പരീശീലനമായി കണ്ടോളാം. എന്റെ പരിശീലനത്തിന്റെ ആദ്യ ദിനമാണിന്ന്. അതിന് യോജിച്ച വസ്ത്രങ്ങളൊന്നുമല്ല എന്റേത്'' എന്നെല്ലാം യുവതി പറയുന്നതും വിഡിയോയിലുണ്ട്. 

വിഡിയോയില്‍ യുവതി ഭക്ഷണം പാകം ചെയ്യുന്നതായി കാണിക്കുന്നില്ല. അതിനാല്‍ തന്നെ വിഡിയോയ്ക്ക് താഴെ യുവതി അവസാനം ഭക്ഷണം ലഭിച്ചോ എന്നതാണ് പലരുടെയും ചോദ്യം. നിരവധിപേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. അതേസമയം എവിടെവെച്ച് എപ്പോഴാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമല്ല.

English Summary: McDonald's Refused Woman's Order So She Climbed Into Drive-Thru To Make Own Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS