തിരഞ്ഞെടുക്കപ്പെട്ടത് വനിതകൾ; പഞ്ചായത്തിൽ സത്യപ്രതിജ്ഞ ചെയ്തത് പുരുഷന്മാർ

oath-new
Representative Image∙ Image Credit∙ Prostock-studio
SHARE

സ്ത്രീ സമത്വത്തെ കുറിച്ചെല്ലാം നമ്മൾ പറയുമ്പോഴും പലയിടങ്ങളിലും സമത്വം നടപ്പാകുന്നില്ലെന്നാണ് ചിലസംഭവങ്ങൾ ഓർമിപ്പിക്കുന്നത്. സ്ത്രീ എപ്പോഴും പുരുഷനു കീഴിൽ തന്നെയാണെന്ന് ഭരണകൂടം തന്നെ വിളിച്ചു പറയുന്നത് ഖേദകരമായ അവസ്ഥയാണ്. അത്തരം ഒരു സംഭവമാണ് മധ്യപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. 

മധ്യപ്രദേശിലെ ജെയ്സിനഗറിലാണ് സംഭവം. പഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്കു പകരം സത്യപ്രതിജ്ഞ ചെയ്തത് അവരുടെ ഭർത്താക്കന്മാരും, ഭർതൃ സഹോദരന്മാരും അച്ഛന്മാരുമാണ്. ഏഴ് പുരുഷന്മാരാണ് സ്വന്തം വീടുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്കു പകരം സത്യപ്രതിജ്ഞ ചെ്തത്. സ്ത്രീകൾക്കു പകരം സത്യപ്രതിജ്ഞ ചെയ്യുന്ന പുരുഷന്മാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

സമത്വം കാത്തുസൂക്ഷിക്കുമെന്നാണ് സത്യപ്രതിജ്ഞയില്‍ ഇവര്‍ പറയുന്നത്. പഞ്ചായത്തംഗങ്ങളായി 21പേർ തിരഞ്ഞെടുക്കപ്പെട്ടതിൽ 10പേരും വനിതകളാണ്. ഇതിൽ മൂന്നു വനിതകൾ മാത്രമാണ് സത്യപ്രതിജ്ഞയ്ക്ക് നേരിട്ട് എത്തിയത്. ബാക്കിയുള്ളവരുടെ ബന്ധുക്കളാണ് സത്യപ്രതിജ്്ഞയ്ക്ക് എത്തിയത്. 

English Summary: Men Replace Women At Panchayat Oath Ceremony In Madhya Pradesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}