ലൈംഗികത ആഗ്രഹിക്കുന്ന പെൺകുട്ടികളാണെങ്കിൽ അവർ ലൈംഗികത്തൊഴിലാളികളായിരിക്കും; വിവാദമായി പ്രസ്താവന

mukesh-khanna
Image Credit∙ iammukeshkhanna
SHARE

സ്ത്രീകളെ കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ പുലിവാല് പിടിച്ച് പ്രശസ്ത താരം മുകേഷ് ഖന്ന. അടുത്തിടെ സ്വന്തം യൂട്യൂബ് ചാനലിൽ താരം നടത്തിയ പരാമർശമാണ്  വിവാദമായത്. ഇത്തരം സ്ത്രീകൾ നിങ്ങളെയും വശീകരിക്കുമോ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. ലൈംഗികത ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന സ്ത്രീകൾ ലൈംഗികത്തൊഴിലാളികളാണെന്നും താരം പറയുന്നുണ്ട്. 

മാന്യതയുള്ളവരും സംസ്കാര സമ്പന്നരുമായ പെൺകുട്ടികൾ ഒരിക്കലും ഇത്തരം കാര്യങ്ങൾ പറയില്ലെന്നും മുകേഷ് ഖന്ന പറയുന്നുണ്ട്. താരത്തിന്റ പ്രസ്താവനയ്ക്കെതിരെ വലിയ രീതിയിലുള്ള  വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയര്‍ന്നു. താരത്തിന്റെ വിമർശനം ഒരു ‘സെക്സിസ്റ്റി’ന്റെതാണെന്നായിരുന്നു പലരുടെയും വിമർശനം. 

‘നിങ്ങൾക്ക് മാന്യത നഷ്ടമായിരിക്കുന്നു. നിങ്ങളോടുള്ള ബഹുമാനവും ഇല്ലാതായി.’– എന്നായിരുന്നു ഒരാളുടെ കമന്റ്. ‘അതിശയകരമായ യുക്തി. ഒരു പെൺകുട്ടിയും ഒരിക്കലും ഇയാളോട് ആവശ്യപ്പെട്ടുകാണില്ല. അതിന്റെ നിരാശയാണ്. അതുകൊണ്ടു തന്നെ ജീവിതകാലം മുഴുവൻ ഈ ചിന്തയുമായി നടക്കുന്നതു തന്നെയാണ് അദ്ദേഹത്തിനു നല്ലത്.’– എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ക്ഷമിക്കണം ശക്തിമാന്‍. ഇതിനോട് യോജിപ്പില്ല. നിങ്ങളുടെ ചിന്തകൾ നിരക്ഷരരെ പോലും ചിരിപ്പിക്കുന്നതാണ്. 

English Summary: If A Girl Wants Sex...": Shaktimaan Actor Mukesh Khanna's Remark Leaves Internet Fuming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}