ADVERTISEMENT

ശരീരത്തിൽ സൗന്ദര്യ ശസ്ത്രക്രിയകൾ നടത്തുന്നത് സാധാരണയാണ്. പലപ്പോഴും ഇത്തരം ശസ്ത്രക്രിയകള്‍ ചിലപ്പോഴൊക്കെ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു വഴിവയ്ക്കും. അത്തരത്തിൽ ഒരുസ്ത്രീ തന്റെ താടിയിൽ നടത്തിയ ശസ്ത്രക്രിയയെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം ഇവരുടെ കഴുത്തുഭാഗം പല്ലിയുടേതിനു സമാനമായി മാറി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

യുകെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 59കാരിയായ ജെയിൻ ബോമാനാണ് തന്റെ താടിയിലെ അയഞ്ഞ ചർമം മുറുക്കുന്നതിനു വേണ്ടി ശസ്ത്രക്രിയക്ക് വിധേയയായത്.  ഭാരം കുറച്ചപ്പോൾ ബോമാന്റെ ചർമം തൂങ്ങുകയായിരുന്നു. ഇതെങ്ങനെ പരിഹരിക്കും എന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ ബോമാൻ സോഷ്യൽ  മീഡിയയിൽ പോസ്റ്റിട്ടു. തുടർന്ന് ഒരു ബ്യൂട്ടിഷ്യന്റെ നിർദേശപ്രകാരമാണ് ശസ്ത്രക്രിയക്ക് വിധേയയായത്. 

‘മുറിവിന്റെ നിരവധി പാടുകളല്ലാതെ ഇത്രയും ദിവസം കഴിഞ്ഞിട്ടും വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. നെഞ്ചിനും കഴുത്തിനും ഇടയിലെ ചർമത്തിൽ നിരവധി പാടുകൾ രൂപപ്പെട്ടു. എന്റെ ചർമം ഒരു പല്ലിയുടെതിനു സമാനമായി.’– എന്നാണ് ബോമാന്‍ പറയുന്നത്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും അവർ വ്യക്തമാക്കി. സ്കാർഫ് ധരിച്ചാണ് പുറത്തിറങ്ങുന്നതെന്നും ബോമാൻ പറഞ്ഞു. 

‘പഴയതു പോലെ തൂങ്ങിയ ചർമമായിരുന്നു ഇതിലും നല്ലതെന്ന് ഞാനിപ്പോൾ കരുതുകയാണ്. ആ അവസ്ഥയിലേക്ക് തിരിച്ചു പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. ഈ മോശം സൗന്ദര്യ ചികിത്സ എന്നെ വേദനിപ്പിച്ചു.’– ബോമാൻ പറഞ്ഞു. അഞ്ച് ലക്ഷം രൂപയാണ് ഈ ശസ്ത്രക്രിയക്കായി ഇവര്‍ ചിലവഴിച്ചത്. ശസ്ത്രക്രിയയെ തുടർന്ന് കഴുത്തിലെ ചർമത്തിനു പൊള്ളലേറ്റതായും വലിയ വേദന അനുഭവിച്ചതായും ബോമാൻ പറഞ്ഞു. എന്നാൽ സൗന്ദര്യ ചികിത്സ നടത്തിയ സ്ത്രീ ഇതു കാര്യമാക്കാനില്ലെന്നും കുറച്ചു ദിവസം കഴിഞ്ഞാൽ ശരിയാകുമെന്ന് അറിയിച്ചതായും ബോമാൻ വെളിപ്പെടുത്തി. എന്നാൽ പിന്നീട് ചർമത്തിൽ പല്ലിയുടെതു പോലെയുള്ള ചുവപ്പും ബ്രൗണും നിറത്തിലുള്ള കുത്തുകൾ രൂപപ്പെടുകയായിരുന്നു എന്നും അവർ പറഞ്ഞു. 

English Summary: Woman left with ‘lizard neck’ after skin-tightening procedure goes wrong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com