ഇപ്പോൾ വീട്ടുകാർക്കു പോലും എന്നെ മനസ്സിലാകുന്നില്ല: കിംകർദാഷിയാനെ പോലെയാകാൻ 48 ലക്ഷം ചെലവഴിച്ച് യുവതി‌

kim
Image Source∙ CHERRI LEE / SWNS
SHARE

കിം കര്‍ദാഷിയാനെ പോലെയാകാൻ 48 ലക്ഷം രൂപ ചെലവഴിച്ച് യുവതി. സൗത്ത് കൊറിയക്കാരിയായ 28 വയസ്സുള്ള ഹാൻബിയോവ്‍ ഇഡോളിസസാണ് ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള താരമായ കിം കർദാഷിയാനെ പോലെയാകാൻ ലക്ഷങ്ങൾ ചെലവഴിച്ചത്. 48 ലക്ഷം രൂപ ചെലവഴിച്ച് 15 ശസ്ത്രക്രിയകൾ നടത്തി. മുഖത്തും പിൻഭാഗത്തും മാറിടത്തിലും ശസ്ത്രക്രിയകൾ നടത്തി. ഇരുപതു വയസ്സു മുതൽ ഇത്തരം സൗന്ദര്യ ശസ്ത്രക്രിയകൾക്കു യുവതി വിധേയയായി. 

‘കിം എനിക്ക് എനിക്ക് ഏറ്റവും പ്രചോദനം നൽകുന്ന വനിതയാണ്. എന്റെ കണ്ണിൽ ലോകത്തിൽ ഏറ്റവും സുന്ദരിയായ വനിതയാണ് കിം. ഞാൻ പൂർണമായും മാറാനുള്ള ശ്രമത്തിലാണ്. ഈ രൂപമാറ്റം കാരണം കൊറിയൻ കുടുംബത്തിലെ പലർക്കും എന്നെ കണ്ടാൽ തിരിച്ചറിയാൻ കഴിയുന്നില്ല. കൂടുതൽ ശസ്ത്രക്രിയകളൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. ഇത് എപ്പോൾ നിർത്തണമെന്ന് എനിക്കു വ്യക്തമായി അറിയാം. എനിക്കു വേണ്ട രൂപം എനിക്ക് പൂർണമായി ലഭിച്ചു. രൂപമാറ്റത്തിനായി നടത്തിയ ശസ്ത്രക്രിയകളിൽ എനിക്ക് നിരാശയില്ല. എത്രയും പെട്ടെന്ന് എനിക്കിത് പൂർത്തിയാക്കാൻ കഴിയാത്തതിൽ മാത്രമാണ് നിരാശ. ’– ഹാൻബിയോവ് പറയുന്നു. 

ഈ ശസ്ത്രക്രിയകൾക്കുള്ള വലിയ തുക എവിടെ നിന്നു ലഭിക്കുന്നു എന്ന ചോദ്യത്തിന് സ്വന്തം മാതാപിതാക്കൾ വളരെ പിന്തുണ നൽകുന്നുണ്ടെന്നായിരുന്നു യുവതിയുടെ മറുപടി. കിംകർദാഷിയാനെ പോലെയാകാൻ ആദ്യമായല്ല സ്ത്രീകൾ ശ്രമിക്കുന്നത്. ബ്രസീലിയൻ മോഡലായ ജെന്നിഫർ പാംപ്ലോന 5 കോടിയോളം രൂപ ചെലവഴിച്ച് കിം കർദാഷിയാനെ പോലെയാകാൻ ശ്രമിച്ചിരുന്നു. കർദാഷിയാനെ പോലെയാകാൻ 40 സൗന്ദര്യ ശസ്ത്രക്രിയകള്‍ നടത്തിയതായും അവർ വെളിപ്പെടുത്തി. 

English Summary: Woman spends whopping Rs 48 lakh on surgery to look like Kim Kardashian; result will shock you

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA