സഹപ്രവർത്തകന്റെ ഗാഢമായ ആലിംഗനത്തിൽ നെഞ്ചിലെ അസ്ഥികൾ തകർന്നു; കഠിനമായ വേദന; പരാതിയുമായി സ്ത്രീ

woman-hug
Representative Image∙ Image Credit∙ Bogdan Sonjachnyj/ Shutterstock
SHARE

സഹപ്രവർത്തകന്റെ ആലിംഗനത്തിൽ നെഞ്ചിലെ മൂന്ന് അസ്ഥികൾ തകർന്നെന്ന പരാതിയുമായി യുവതി. കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെങ്കിലും അടുത്തിടെയാണ് യുവതി പരാതിയുമായി എത്തിയത്. ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം. ചികിത്സയ്ക്കായി പണം നൽകണമെന്നാണ് യുവതിയുടെ ആവശ്യം. ആലിംഗനത്തിന്റെ ആഘാതത്തിൽ അസ്ഥികൾ നുറുങ്ങിയതിനെ തുടർന്ന് കഠിനമായ വേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയതായും യുവതി കോടതിയെ അറിയിച്ചു.

തുടർന്ന് കുറ്റാരോപിതനായ വ്യക്തിയോട് 10,000 യുവാന്‍ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. സഹപ്രവർത്തകനുമായി സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്നു യുവതി. പെട്ടെന്ന്  ഇയാൾ യുവതിയെ ഗാഢമായി ആലിംഗനം ചെയ്യുകയായിരുന്നു. കഠിനമായ വേദനയെ തുടർന്ന് യുവതി ഉറക്കെ നിലവിളിച്ചതായാണ് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നെഞ്ചിൽ വേദന അനുഭവപ്പെട്ട യുവതി വീട്ടിലെത്തി സ്വയം ചികിത്സ നടത്തിയെങ്കിലും വേദന കുറഞ്ഞില്ല.

വേദന ശമിക്കാതെ വന്നപ്പോൾ ഏതാനും ദിവസങ്ങൾക്കു ശേഷം  യുവതി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് നെഞ്ചിന് സാരമായി പരുക്കേറ്റെന്ന് വ്യക്തമായത്.  എക്സറേയിൽ മൂന്ന് അസ്ഥികൾ തകർന്നതായി കണ്ടു. വലതുഭാഗത്തെ രണ്ട് അസ്ഥികൾക്കും ഇടതുഭാഗത്തെ ഒരു അസ്ഥിക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് സ്ത്രീ ദീർഘനാളത്തേക്ക് ജോലിയിൽ നിന്ന് ലീവെടുത്തു. ഈ കാലയളവിൽ വരുമാനമില്ലാതെ ജീവിക്കേണ്ടി വന്നതിനെ കുറിച്ചും അവര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം യുവതിയുടെ ആരോപണങ്ങളെ കുറ്റാരോപിതനായ വ്യക്തി കോടതിയില്‍ നിഷേധിച്ചു. തന്റെ ആലിംഗനത്തിലാണ് സ്ത്രീക്ക് പരുക്കേറ്റതെന്നതിന് യാതൊരു തെളിവും ഇല്ലെന്നാണ് കുറ്റാരോപിതനായ വ്യക്തിയുടെ വാദം 

English Summary: Woman Sues Co-Worker, Claims His Extremely Tight Hug Broke Her Ribs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA