‘ഇത് ഐശ്വര്യ അല്ലെന്നു പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കില്ല’, വൈറലായി യുവതിയുടെ റീൽസ്
Mail This Article
പ്രമുഖരോടു രൂപ സാദൃശ്യമുള്ള പലരുടെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഒറ്റനോട്ടത്തിൽ ഐശ്വര്യ റായ് ആണെന്നു കരുതും. എന്നാൽ ഒരിക്കൽ കൂടി നോക്കിയാലാണ് ഇത് മറ്റൊരാളാണെന്ന് വ്യക്തമാകുക. ഇൻസ്റ്റഗ്രാം താരമായ ആഷിദ സിങ്ങിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഐശ്വര്യ റായിയുടെ പ്രശ്സ്തമായ ഡയലോഗുകൾക്ക് ആഷിദ ചുണ്ടനക്കുന്നതും മുഖഭാവങ്ങളും വിഡിയോയിലുണ്ട്. നിരവധി പേർ ആഷിദയുടെ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ‘ഇൻസ്റ്റഗ്രാം റീലിൽ ഐശ്വര്യ റായ്’ എന്നാണ് നെറ്റിസൺസ് ആഷിദയെ വിശേഷിപ്പിച്ചത്.
‘ഇത് യഥാർഥത്തിൽ ഐശ്വര്യ തന്നെയാണ്.’– എന്നായിരുന്നു വിഡിയോക്കു താഴെ പലരുടെയും കമന്റുകൾ. ‘ഐശ്വര്യ റായുടെ ഫോട്ടോകോപ്പിയാണ് താങ്കളെന്നു പറഞ്ഞവരും നിരവധിയാണ്. മുൻപും ഐശ്വര്യ റായിയോടു രൂപ സാദൃശ്യമുള്ള പലരുടെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
English Summary: No, this is not Aishwarya Rai but her doppelganger