ADVERTISEMENT

പരസ്യ വിചാപരണയ്ക്കിരയായ യുവതി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിൽ ഇറാനിയൻ വനിതകളുടെ വേറിട്ട പ്രതിഷേധം. തെരുവിൽ ശിരോവസ്ത്രം കത്തിച്ചാണ് വനിതകൾ പ്രതിഷേധിച്ചത്. വെട്ടിയിട്ട മുടി പുറത്തുകണ്ടതോടെ ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകള്‍ യുവതിയെ അക്രമത്തിന് ഇരയാക്കിയത്. 

കഴിഞ്ഞയാഴ്ചയാണ് 24കാരിയായ മഹ്‌സ അമിനി ആൾക്കുട്ട വിചാരണയ്ക്ക് ഇരയായത്. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വച്ച് യുവതി മരിച്ചു. സംഭവത്തെ തുടർന്ന് രാജ്യമാകെ പ്രതിഷേധം വ്യാപകമായി. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധിച്ചത്. പൊലീസിനു മുന്നിൽ പ്രതിഷേധക്കാർ ശിരോവസ്ത്രം കത്തിച്ചു.

മരണത്തിന്റെ ഏകാധിപതി എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇറാൻ പ്രഥമനേതാവിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ വലിച്ചു കീറുകയും ചെയ്തു. ടെഹ്റാനിൽ നടന്ന യുവാക്കളുടെ പ്രതിഷേധത്തിൽ തങ്ങൾ യുദ്ധത്തിന്റെ സന്തതികളാണെന്നും വേണ്ടിവന്നാൽ ഭരണാധികാരികൾക്കെതിരെ യുദ്ധം ചെയ്യാൻ മടിയില്ലെന്നും പ്രതിഷേധക്കാർ ഉറക്കെ പ്രഖ്യാപിച്ചു. നേരത്തെ പാചകവാതക വില വർധിപ്പിച്ചതിനെ തുടർന്ന് 2019ലാണ് ഇത്രയും വലിയ പ്രതിഷേധം രാജ്യം കണ്ടത്. 

English Summary: Iran witnesses widespread outrage, women burn hijabs to protest Mahsa Amini's death

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com