ADVERTISEMENT

കാത്‌ലീന്‍ റോബര്‍ട്‌സ് എന്ന അമ്മൂമ്മ ഒരു സാധാരണസ്ത്രീയല്ല. അവര്‍ ഒരു ഉരുക്കുവനിതയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനെ സാമ്പത്തികപ്രതിസന്ധിയില്‍ തളരാതെ പിടിച്ചുനിര്‍ത്തിയതില്‍ പങ്കുവഹിച്ച സ്ത്രീകളില്‍ ഒരാളാണ് കാത്‌ലീന്‍. ഈ സേവനത്തിനുളള അംഗീകാരവും അതിലേറെ ഒരു ഓര്‍മപ്പെടുത്തലെന്ന നിലയിലുമാണ് രാജ്യത്തെ ഷഫീല്‍ഡ് സര്‍വകലാശാല ഓണററി ബിരുദം നല്‍കി ആദരിച്ചിരിക്കുന്നത്. 

രാജ്യത്തെ സ്റ്റീല്‍ വ്യവസായ മേഖലയെ നിലനിര്‍ത്തുന്നതില്‍ പങ്കുവഹിച്ചവരില്‍ ഒരാളാണ് കാത്‌ലീന്‍ റോബോര്‍ട്‌സ്. കാത്‌ലീനെ പോലെ നിരവധി സ്ത്രീകളായിരുന്നു അന്ന് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിലെ സ്റ്റീല്‍ വ്യവസായത്തിന്് പേരുകേട്ട ഷെഫീല്‍ഡ് സിറ്റിയിലായിരുന്നു ഇവര്‍. അന്ന് കൗമാരക്കാരയായിരുന്ന കാത്‌ലീന്‍ അടക്കമുളളവര്‍ ആഴ്ചയില്‍ 72 മണിക്കൂറിലേറെയായിരുന്നു പണിയെടുത്തിരുന്നത്. അതും വളരെ തുച്ഛമായ ശമ്പളത്തില്‍. അവരുടെ കഠിനാധ്വാനവും ദൃഢനിശ്ചയവും ഉരുക്കു വനിതകള്‍ എന്ന പേരുവരെ അവര്‍ക്ക് നേടിക്കൊടുത്തു. ആ വനിതാകൂട്ടായ്മയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏകഅംഗമാണെന്നതാണ് കാത്‌ലീന്റെ പെരുമ.

രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സമയമായിരുന്നു രണ്ടാം ലോക മഹായുദ്ധകാലം. അന്ന് ഉരുക്കു വ്യവസായത്തെ തളരാതെ പിടിച്ചുനിര്‍ത്തിയത് ഈ ഉരുക്കുവനിതകളായിരുന്നു. ഈ സ്തുത്യര്‍ഹമായ സേവനത്തിനുളള അംഗീകാരമായാണ് കാത്‌ലീന് ഓണററി ബിരുദം നല്‍കി ആദരിച്ചത്. ഇവരുടെ പ്രവര്‍ത്തനങ്ങളെ ആദരിച്ചുകൊണ്ട് കാത്‌ലീന്റെയും സഹപ്രവര്‍ത്തകരുടേയും ഒരു ശിലാപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.  

രണ്ടാം ലോക മഹായുദ്ധ സമയത്ത് അക്രമണ സാധ്യതയുളള പ്രദേശങ്ങളിലായിരുന്നു മിക്ക സ്റ്റീല്‍ വ്യവസായ സ്ഥാപനങ്ങളും. ഇത്തരത്തിലുളള പ്രതികൂല കാലാവസ്ഥയിലും കാത്‌ലീന്‍ അടക്കമുളള സ്ത്രീകള്‍ അവരുടെ ജോലി തുടര്‍ന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ ജോലിയില്‍ നിന്ന് ഈ ഉരുക്കുവനിതകളെ പിരിച്ചുവിടുകപോലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പിരിച്ചുവിട്ടപ്പോഴും കാത്‌ലീനടക്കമുളളവര്‍ വെറുതെ ഇരുന്നില്ല. അവര്‍ തങ്ങളുടെ പൈതൃകം കാത്തുസൂക്ഷിക്കാനായി നിരന്തരം കാമ്പയിനുകള്‍ നടത്തി. 

English Summary: Woman, 100, receives honorary degree for her selfless work that saved a steel industry during WWII

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com