കോഴിക്കോട് വനിതാ താരങ്ങൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ

woman-attack
Image Credit∙ Doidam 10/Shutterstock
SHARE

വനിതാ താരങ്ങൾക്കു നേരെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന അതിക്രമം അപലപനീയമാണെന്ന് വനിതാ കമ്മിഷൻ. സംഭവത്തില്‍ പൊലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി ആവശ്യപ്പെട്ടു. സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈലൈറ്റ് മാളിലെത്തിയ വനിതാ താരങ്ങൾക്കു നേരെയായിരുന്നു അതിക്രമം. 

ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് തീര്‍ച്ചയായും കേരളീയ സമൂഹം വളരെ കരുതലോടെ കാണണം. ഇത്തരം പരിപാടികള്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമുള്ള നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാകണം. കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ പോലീസ് അടിയന്തരമായി ഇടപെടണം. കുറ്റവാളികൾക്കെതിരെ കർശനമായ നടപിടയെടുക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA