ADVERTISEMENT

ത്രില്ലര്‍ കഥകളും സിനിമകളും മിക്ക ആളുകള്‍ക്കും ഇഷ്ടമായിരിക്കും. അത്തരം സിനിമകളിലെയും കഥകളിലെയും സീരിയല്‍ കില്ലര്‍ പോലുളള നെഗറ്റീവ് കഥാപാത്രങ്ങളെ പക്ഷേ, ആരും ഭയപ്പാടോടെയായിരിക്കും നോക്കി കാണുക. അത്തരം കഥാപാത്രങ്ങള്‍ ചുരുക്കം ചിലര്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാനുളള പ്രചോദനവും ഉണ്ടാക്കാം. എന്നാലിവിടെ ഒരു കൊടുകുറ്റവാളിയുടെ ചിത്രം സ്വന്തം കാലില്‍ ടാറ്റൂ ചെയ്ത് ആളുകളെ ഞെട്ടിച്ചിരിക്കുകയാണ് യുവതി. 

ബ്രിട്നി ഷാംബര്‍ലെയ്ന്‍ എന്ന 28കാരിയാണ് സ്വന്തം കാലില്‍ മില്‍വോക്കിലെ നരഭോജിയെന്ന് അറിയപ്പെടുന്ന സീരിയല്‍ കില്ലര്‍ ജെഫ്രി ഡാമറിന്റെ ചിത്രം പച്ചകുത്തിയിരിക്കുന്നത്. സിഡ്‌നി സ്വദേശിയായ ബ്രിട്‌നി 1,500 പൗണ്ടാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്. ജെഫ്രിഡാമറിന്റെ മാത്രമല്ല മറ്റൊരു കുറ്റവാളിയായ ടെഡ് ബണ്ടിയുടെ ചിത്രവും ബ്രിട്‌നി തന്റെ ശരീരത്തില്‍ ടാറ്റൂ ചെയ്തിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സിലെ പുതിയ സീരീസായ മോണ്‍സ്റ്റര്‍: ദി ജെഫ്രി ഡാമര്‍ സ്റ്റോറിയാണ് ബ്രിട്‌നിയെ ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് ആകര്‍ഷിച്ചത്.

സാധാരണ ഭയപ്പെടുത്തുന്ന സിനിമകള്‍ കാണുമ്പോള്‍ പലരംഗങ്ങളും പേടിപ്പെടുത്തുകയാണ് ചെയ്യുക. എന്നാല്‍ അത്തരം രംഗങ്ങള്‍ കണ്ട് ഭയപ്പെടുന്നവരോടായി ബ്രിട്‌നി പറയുന്നത് ഇഫ് യു കാണ്ട് ബീറ്റ് ദം, ഈറ്റ് ദം എന്നാണ്. (നിങ്ങള്‍ക്ക് അവരെ തോല്‍പ്പിക്കാനാവില്ലെങ്കില്‍ അവരെ തിന്നുക). ഈ വരികളും ബ്രിട്‌നി സ്വന്തം ശരീരത്തില്‍ ടാറ്റൂ ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനങ്ങളാണ് ബ്രിട്‌നിയ്‌ക്കെതിരെ ഉയരുന്നത്. എന്നാല്‍ ചെയ്ത പ്രവര്‍ത്തിയില്‍ യാതൊരു കുറ്റബോധവുമില്ലെന്നാണ് ബ്രിട്‌നി പറയുന്നത്. മാത്രമല്ല ജെഫ്രി ഡാമറിന്റെ മറ്റുളളവരാല്‍ തോല്‍പിക്കപ്പെടാതെ ബുദ്ധിമുട്ടുകളെ തരണം ചെയ്ത് മുന്നേറണമെന്ന ഒരു ഉദ്ധരണി തന്നെ വളരെയധികം പ്രചോദിപ്പിക്കുന്നതായും അവര്‍ പറയുന്നു. 

സീരിയല്‍ കില്ലര്‍മാരുടെ പ്രവര്‍ത്തികളെ ന്യായീകരിച്ചുകൊണ്ടും ബ്രിട്‌നി അഭിപ്രായം പറയുകയുണ്ടായി. അതായത് അത്തരം കുറ്റവാളികളെ സൃഷ്ടിക്കുന്നത് അവരുടെ ജീവിത സാഹചര്യങ്ങളും സാമൂഹിക ചുറ്റുപാടുകളും അതിലുപരി മാനസിക നിലയുമാണ്. ഈ അവസ്ഥകളാണ് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പലര്‍ക്കും പ്രചോദനമാവുന്നതെന്നും ബ്രിട്‌നി പറയുന്നു. 

മില്‍വോക്കിലെ നരഭോജി എന്നറിയപ്പെടുന്ന സീരിയല്‍ കില്ലറാണ് ജെഫ്രി ഡാമര്‍. ഇയാള്‍ 17 പേരെ ക്രൂരമായി ബലാത്സംഗം ചോയ്തു കൊന്നിട്ടുണ്ട്. മരിച്ചവരെല്ലാം ആണുങ്ങളും കറുത്തവര്‍ഗ്ഗക്കാരും. ചെറുപ്പത്തിലേ ചത്തമൃഗങ്ങളുടെ എല്ലുകള്‍ സൂക്ഷിച്ചുവയ്ക്കുന്ന ശീലമുണ്ടായിരുന്നു. ഒരിക്കല്‍ ചത്തുപോയ ഒരു തെരുവുപട്ടിയുടെ തല വെട്ടിയെടുത്ത് വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ചോദ്യം ചെയ്ത വീട്ടുകാരോട് ഈ അസ്ഥികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പഠിക്കണമെന്ന് പറഞ്ഞു. അന്ന് അത് വീട്ടുകാര്‍ അത്ര കാര്യമായെടുത്തില്ല. ഗേ ആയിരുന്ന ഡാമര്‍ അത് തുറന്നു പറഞ്ഞാല്‍ അപമാനിതനാകുമെന്ന് കരുതി ആരോടും പറഞ്ഞിരുന്നില്ല. 18ാമത്തെ വയസില്‍ ആദ്യ കൊലപാതകം നടത്തി. 1991ലാണ് ജെഫ്രിയെ പോലീസ് പിടികൂടുന്നത്. വിചാരണക്കൊടുവില്‍ 957 വര്‍ഷത്തേയ്ക്ക് തടവുശിക്ഷ ലഭിച്ച ജെഫ്രി ജയിലില്‍ വെച്ച് 1994ലാണ് മരിക്കുന്നത്.

English Summary: Jeffrey Dahmer to Ted Bundy, This Woman Has Serial Killers Tattoed on Her Body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com