ADVERTISEMENT

സ്വർണാഭരണങ്ങളെന്നും സ്ത്രീകളുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന ഒന്നാണ്. സ്വർണാഭരണത്തിന്റെ സൗന്ദര്യത്തോടൊപ്പം അതിന്റെ പരിശുദ്ധിയെക്കുറിച്ചും പ്രായോഗിക ഉപയോഗങ്ങളെക്കുറിച്ചും ചിന്തിക്കുന്നവർ അത്ര അധികമല്ല. അഥവാ ചിന്തിച്ചാൽ തന്നെ അതൽ ആഴമേറിയ അറിവുള്ളവർ കുറവാണ്. സ്വർണാഭരണങ്ങളുടെ പരിശുദ്ധി നിർണയിക്കുന്ന ഗുണമേന്മാ അടയാളമായ ഹാൾമാർക്കിങിനെ കുറിച്ച് അറിയേണ്ടതെല്ലാം വിശദമായി പ്രതിപാദിക്കുകയാണ് ഇത്തവണത്തെ മനോരമ ഓൺലൈൻ–മലബാർ ഗോൾഡ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിൽ.

കൂടുതൽ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും സ്വർണം കൈകാര്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിന്റെ ലക്ഷ്യം. സ്വർണത്തെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കുമുള്ള ഉത്തരം സ്വർണ നിക്ഷേപരംഗത്തെ വിദഗ്ധർ ഈ വിഡിയോ പരമ്പരയിലൂടെ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.manoramaonline.com/citizen

ഹാൾമാര്‍ക്കിങ്: ഉപഭോക്താവിനെ സംരക്ഷിക്കുന്ന മുദ്ര

ഗുണമേന്മ കുറഞ്ഞ സ്വര്‍ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും വാങ്ങി ഇരയാകപ്പെടുന്നതില്‍ നിന്ന് ഉപഭോക്താവിനെ ഹാൾമാര്‍ക്കിങ് മുദ്ര സംരക്ഷിക്കുന്നു.

മലയാളിയുടെ ജീവിതത്തിൽ നിർണായകമായ ഒരു സ്ഥാനമുണ്ട് സ്വർണത്തിന്. പ്രത്യേകിച്ചും സ്വ‍ർണാഭരണത്തിന്. അതുകൊണ്ടുതന്നെ സ്വർണത്തിന്റെ പരിശുദ്ധി നിർണായകമാണ്. എന്നാൽ അതേക്കുറിച്ച് പലർക്കും സംശയങ്ങളുണ്ടാകും. ആഭരണം എന്ന നിലയിൽ സ്വർണം വാങ്ങുമ്പോൾ അതിന്റെ പരിശുദ്ധി, അവ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെക്കുറിച്ചൊക്കെ ഒട്ടേറെക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.  ബഹുഭൂരിപക്ഷം മലയാളികൾക്കും അറിവില്ലാത്ത ആഭരണത്തിന്റെ പരിശുദ്ധി സംബന്ധമായ കാര്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാകും ഇത്തവണത്തെ റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസ്. 'പഴയ സ്വർണത്തിന് ഹാൾ മാർക്ക് നിർബന്ധമോ?' എന്ന വിഷയത്തിൽ ബിഐഎസിന്റെ കേരള ബ്രാഞ്ച് ഓഫീസിലെ ജോയിന്റ് ഡയറക്ടറും സയന്റിസ്റ്റ് ഡി യുമായ ജുനിത ടി ആർ ആണ് ഇത്തവണ വിഡിയോയിലെത്തുന്നത്.

ജ്വല്ലറി, നിക്ഷേപം, വൈറ്റ് ഗോൾഡ്, ശുദ്ധത, കരുതൽ, പണയം വയ്ക്കൽ, വിൽക്കൽ തുടങ്ങിയവ ഉൾപ്പെടെ സ്വർണത്തിന്റെ എല്ലാ ഉപയോഗ സാധ്യതകളെയും പറ്റിയുള്ള സംശയങ്ങൾക്ക് ഉത്തരമാകും ഗോൾഡ് വിഡിയോ സീരീസിൽ ഉണ്ടാകുക. 8 വിഡിയോകൾ ഉൾപ്പെടുന്ന രണ്ട് മാസത്തെ ക്യാംപെയ്നാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരിസ്.

റസ്പോൺസബിൾ സിറ്റിസൻ ക്യാംപെയ്ൻ

സമൂഹത്തോടും സഹജീവികളോടും കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ളവരാകാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സാമൂഹിക അവബോധന പദ്ധതിയാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന റസ്പോൺസബിൾ സിറ്റിസൻ. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ, നികുതി അടയ്ക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കാനായി നടത്തിയ ടാക്സ്പെയർ മത്സരം വൻ വിജയമായിരുന്നു. മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിതരണം ചെയ്തു. ഓരോ പവൻ സ്വർണനാണയവും സർട്ടിഫിക്കറ്റുമാണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്.

 

English Summary : Watch Responsible Gold Video Series to Know More About Hallmarking of Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com