ADVERTISEMENT

ആത്മാക്കള്‍ വീട് സന്ദര്‍ശിക്കാനെത്തുമെന്ന വിശ്വാസത്തിന്മേല്‍ അമേരിക്കയും കാനഡയും അടക്കമുള്ള പല നാടുകളിലും നടക്കുന്ന ആഘോഷമാണ് ഹാലോവിന്‍ ഡേ. പേടിപ്പെടുത്തുന്ന മേക്കപ്പും വസ്ത്രങ്ങളുമിട്ടാണ് ആളുകള്‍ അന്നേ ദിവസം ആഘോഷത്തിനായി ഒരുങ്ങുക. ഹാലോവിന്‍ ഡേയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നതിന്റേയും പങ്കെടുക്കുന്നതിന്റേയും നിരവധി വിഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൂട്ടത്തില്‍ ആളുകളെ ഭയപ്പെടുത്തും വിധമുളള വേഷപകര്‍ച്ചയുമായി എത്തിയ യുവതിയുടെ വിഡിയോ വൈറലായികൊണ്ടിരിക്കുകയാണ്. 

 

കേറ്റ് സ്‌ട്രൈക്കര്‍ എന്ന യുവതിയാണ് ഹാലോവിന്‍ ഡേയില്‍ ആളുകളെ ഭയപ്പെടുത്തും വിധമുളള വേഷവിതാനത്തിലേക്ക് മാറുന്ന വിഡിയോയുമായി എത്തിയിരിക്കുന്നത്. കാലിഫോര്‍ണിയക്കാരിയാണ് കേറ്റ്. ട്വിറ്ററിലാണ് കേറ്റ് തന്റെ ഹാലോവിന്‍ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. 'വര്‍ഷത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സമയ'മെന്ന ടാഗ്‌ലൈനോടെയാണ് വിഡിയോ ഇട്ടിരിക്കുന്നത്. 

 

ഒരു കറുത്ത വസ്ത്രം ധരിച്ചിരിക്കുന്ന കേറ്റിനെ വീഡിയോയില്‍ കാണാം. അവര്‍ ടിഷ്യുവും പരുത്തിയും ഉപയോഗിച്ചു കൊണ്ട് ഒരു പിശാചു രൂപത്തിലേയ്ക്ക് മാറുന്നതും വിഡിയോയില്‍ കാണിക്കുന്നുണ്ട്. രക്തം പുരണ്ട നീണ്ട പല്ലുകളും കൊമ്പും ചിറകും, എല്ലാംകൊണ്ടും ശരിക്കും പേടിപ്പെടുത്തുന്ന തരത്തിലാണ് കേറ്റിന്റെ ഹാലോവിന്‍ വേഷം. വേഷം ധരിക്കുന്നതു തുടങ്ങി, പൂര്‍ത്തിയായശേഷമുളള പൂര്‍ണരൂപം വരെ വിഡിയോയില്‍ വ്യക്തമാണ്. ഈ ഹാലോവിന്‍ രൂപത്തിലേക്ക് മാറാനായി ഏകദേശം ഒമ്പത് മണിക്കൂറോളം എടുത്തുവെന്നും കേറ്റ് സ്‌ട്രൈക്കര്‍ പറയുന്നു. 

കേറ്റിന്റെ വേഷപകര്‍ച്ച കണ്ട് പേടിച്ചുപോയെന്നും ഒരേസമയം മനോഹരവും ഭീതിയുണ്ടാക്കുന്നതുമാണ് എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെയുളള കമന്റുകള്‍.

 

English Summary : Halloween costume of lady goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com