അസ്ഥിയില്ലാത്ത മൂക്കുമായി യുവതിയുടെ അഭ്യാസം; വൈറലായി വിഡിയോ

nose-woman
Screen grab from video∙ romanabruintjes/Instagram
SHARE

ദിനംപ്രതി പലതരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഒരു യുവതിയുടെ മൂക്കിന്റെ വഴക്കം വ്യക്തമാക്കുന്ന വിഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. ജന്മനാ മൂക്കിന്റെപാലമില്ലാത്ത യുവതി, മുക്കുകൊണ്ടു കാണിക്കുന്ന അഭ്യാസങ്ങളാണ് വിഡിയോയിലുള്ളത്. റൊമാന ബ്രൂഞ്ചസ് എന്ന യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ എത്തിയ വിഡിയോ നിമിഷങ്ങൾക്കകം വൈറലായി.

നെതർലാൻഡുകാരിയായ റൊമാനയ്ക്ക് ജന്മനാ മൂക്കിന് അസ്ഥിയില്ല. സ്വന്തം ചൂണ്ടുവിരൽ ഉപയോഗിച്ച് അമർത്തി തന്റെ മൂക്കിന്റെ വഴക്കം യുവതി വിഡിയോയിൽ വിശദീകരിക്കുന്നു. അമർത്തുമ്പോൾ അവളുടെ മൂക്ക് പൂർണമായും പരന്ന ആകൃതിയിലാകുന്നു. 

‘നിങ്ങളുടെ മൂക്കിന് അസ്ഥിയുണ്ടോ?’– എന്ന കുറിപ്പോടെയാണ് യുവതി വിഡിയോ പങ്കുവച്ചത്. #nobone, #Nosebone #Flexible എന്നീ ഹാഷ്ടാഗോടെയാണ് വിഡിയോ. ഇരുവശങ്ങളിലേക്കു തിരിഞ്ഞും പലവിധത്തില്‍ മൂക്കിൽ അമർത്തിയും തന്റെ മൂക്കിന്റെ വഴക്കം റൊമാന വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ നിരവധി കമന്റുകളും എത്തി. 

‘എത്രനേരം ഇങ്ങനെ മൂക്ക് അമർത്തി പിടിച്ച് നിങ്ങൾക്ക് നിൽക്കാനാകും?’– എന്നായിരുന്നു കമന്റിൽ ഒരാളുടെ ചോദ്യം. ‘ഒരു ഗ്ലാസ്ഡോറിൽ മൂക്ക് ഇടിച്ചാലും നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. അതൊരു ഭാഗ്യമാണ്.’– എന്നായിരുന്നു മറ്റൊരാളുടെ രസകരമായ കമന്റ്. ‘എല്ലാവർക്കും ഇതുപോലെയുള്ള മൂക്ക് ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. മൂക്കിന് അസ്ഥിയില്ലാതിരിക്കുന്നതാണ് നല്ലത്.’– എന്ന രീതിയിലും കമന്റുകൾ എത്തി. 

English Summary: Woman Born Without Nose Bone Shows Its Flexibility

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA