സ്വന്തം കാമുകനെ കൊണ്ട് പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ച് അമ്മ; അറസ്റ്റ്

1248-crime-arrest
SHARE

28വയസ്സുള്ള തന്റെ കാമുകനെക്കൊണ്ട് പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ച അമ്മ അറസ്റ്റിൽ. കാമുകനുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനും അമ്മ പ്രായ പൂർത്തിയാകാത്ത മകളെ നിർബന്ധിച്ചതായി പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പോക്സോ നിയമപ്രകാരം കുട്ടിയുടെ അമ്മയായ 36കാരിയെയും ഇവരുടെ കാമുകൻ 28കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

‘പതിനഞ്ചു വയസ്സുള്ള പെൺകുട്ടി തന്റെ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് ഒരു സാമൂഹികപ്രവർത്തകയെ വിവരം അറിയിച്ചു. സ്ത്രീയുടെ അകന്ന ബന്ധുവായ യുവാവ് ഇവർക്കൊപ്പമാണ് താമസം.’– പൊലീസ് വ്യക്തമാക്കി.  

വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി സുഹൃത്തിനോട് വ്യക്തമാക്കിയിട്ടുണ്ട്. ‘അഹമ്മദ്നഗറിലെ ഒരു അമ്പലത്തിൽ വച്ച് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിച്ചു. തുടർന്ന് ഇയാള്‍ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണ്.’– പൊലീസ് അറിയിച്ചു. 

English Summary: Woman gets lover married off to teen daughter; arrested

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA