വിവാഹ വേദിയിൽ ഇന്ത്യൻ ഗാനത്തിന് പാക്കിസ്ഥാനി വനിതയുടെ നൃത്തം; അതിമനോഹരം എന്ന് സോഷ്യൽ മീഡിയ

Dance
Screen grab from video∙ oyee_ayesha/ Instagram •
SHARE

പലതരത്തിലുള്ള നൃത്തവിഡിയോകള്‍ ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഏറ്റവും ഒടുവിൽ ഒരു വിവാഹ ചടങ്ങിൽ പാക്കിസ്ഥാനി വനിതയുടെ തകർപ്പന്‍ നൃത്തമാണ് വൈറലാകുന്നത്. ലതാ മങ്കേഷ്കറുടെ ‘മേരാദിൽ യേ പുകാറേ’ എന്ന ഗാനത്തിനാണ് യുവതിയുടെ ചുവടുവെപ്പ്. ഏതാനും ദിവസങ്ങള്‍ക്കു മുൻപ് ഇൻസ്റ്റഗ്രാമിൽ എത്തിയ വിഡിയോ നിരവധി പേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. 

1954 ൽ പുറത്തിറങ്ങിയ ‘നാഗിൻ’ എന്ന ചിത്രത്തിലേതാണ് ഗാനം. വൈജയന്തിമാല, പ്രദീപ് കുമാർ, ജീവന്‍, മുബാറക് സിലോചന എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആദ്യം ടിക്ടോക്കിൽ പങ്കുവച്ച  വിഡിയോ പിന്നീട് ഓയേ ആയിഷ എന്ന ഇൻസ്റ്റഗ്രാം പേജില്‍ എത്തുകയായിരുന്നു. പച്ചനിറത്തിലുള്ള പൈജാമയും കുർത്തയും ധരിച്ചാണ് യുവതിയുടെ മനോഹരനൃത്തം. വിവാഹത്തിന് എത്തിയ മറ്റ് അതിഥികൾ യുവതിയുടെ നൃത്തം ആസ്വദിക്കുന്നതും വിഡിയോയിൽ കാണാം. 

വിഡിയോ വൈറലായതോടെ യുവതിയുടെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. വിഡിയോയ്ക്കു താഴെ ഹൃദയഇമോജിയോടെ ഒരാൾ കമന്റ് ചെയ്തത് ഇങ്ങനെയാണ്. ‘ഇപ്പോൾ തന്നെ 100 തവണ ഈ വിഡിയോ കണ്ടു.’ ‘എന്തുകൊണ്ടാണ് ഞാൻ വീണ്ടും ഈ വിഡിയോ കാണുന്നതെന്ന് എനിക്ക് അറിയില്ല. നിങ്ങളുടെ നൃത്തം ഏറെ ഇഷ്ടമായി.’– എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ‘ഒരുപാട് സ്നേഹം തോന്നുന്നു. എത്രമനോഹരമായാണ് ചുവടുവയ്ക്കുന്നത്.’– എന്നിങ്ങനെ പോകുന്നു കമന്റുകൾ.  

English Summary: Pakistani woman dances to Lata Mangeshkar's Mera Dil Ye Pukare at a wedding, video goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA