ADVERTISEMENT

സുന്ദരിയും സുന്ദരനുമാകാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്നവരാണ് ഇന്നുളള യുവതീയുവാക്കള്‍. അതേസമയം വയസായവര്‍ ബ്യൂട്ടിപാര്‍ലറില്‍ പോകുന്നത്  അല്‍പം കൗതുകത്തോടെയായിരിക്കും ചിലരെങ്കിലും നോക്കികാണുക. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിനും ഒരുങ്ങി സുന്ദരിയാവുന്നതിനും പ്രായം ഒരു തടസ്സമല്ലെന്ന് കാണിച്ച് വൈറലാവുകയാണ് ഒരു മുത്തശ്ശി.

ഡല്‍ഹിയിലുളള ഒരു മേക്കപ്പ് ആര്‍ടിസ്റ്റായ ജസ്മിന്‍ കൗറാണ് മുത്തശ്ശിയുടെ മേക്കപ്പ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘മൈ ക്യൂട്ടസ്റ്റ് ക്ലൈന്റ്’ എന്ന് പറഞ്ഞുകൊണ്ട് തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ജസ്മിന്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മേക്കപ്പിനുശേഷമുളള പ്രതികരണം കേള്‍ക്കൂ എന്നും, സ്‌നേഹവാത്സല്യവും അനുഗ്രഹങ്ങളും നല്‍കുന്ന ക്ലൈന്റ്‌സിനെ കിട്ടുന്നത് വളരെ വിരളമാണെന്നും വിഡിയോയ്ക്ക് അടിക്കുറുപ്പും ഇട്ടിട്ടുണ്ട്.

വളരെ ഭംഗിയുളള ഒരു ലഹങ്കയും ആഭരണങ്ങളുമിട്ട് സുന്ദരിയായ ഒരു മുത്തശ്ശി എങ്ങനെയുളള മേക്കപ്പാണ് തനിക്ക് വേണ്ടതെന്ന് പറയുന്നതാണ് വിഡിയോയുടെ ആദ്യം. അധികമൊന്നും വേണ്ട ഒന്ന് ചെറുതായിട്ട് മതിയെന്നാണ് മുത്തശ്ശി പറയുന്നത്. മേക്കപ്പില്ലെങ്കിലും ഞാന്‍ ഓകെയാണെന്നും അവര്‍ പറയുന്നുണ്ട്.

അതേസമയം മുത്തശ്ശി മേക്കപ്പില്ലാതെ തന്നെ സുന്ദരിയാണെന്ന് ശരിവയ്ക്കുന്ന മറ്റൊരു സ്ത്രീ ശബ്ദവും വിഡിയോയില്‍ കേള്‍ക്കാം. മേക്കപ്പിനുശേഷം കാജല്‍ ഇട്ടില്ലേ എന്ന് മുത്തശ്ശി ചോദിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാവുന്നതാണ്. മുത്തശ്ശിയെ ഒരുക്കി സുന്ദരിയാക്കിയ മേക്കപ്പ് ആര്‍ടിസ്റ്റ് ജസ്മിനിനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്നതും വീഡിയോയില്‍ കാണാം. 

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധിപേരുടെ ഹൃദയം കവര്‍ന്നു കഴിഞ്ഞു. സ്വന്തം മുത്തച്ഛനെയും മുത്തശ്ശിയേയും മിസ്സ് ചെയ്യുന്നതായി പറഞ്ഞ് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. മുത്തശ്ശി എന്തൊരു ക്യൂട്ടാണെന്നും, സെല്‍ഫ് ലൗ അറ്റ് ദ പീക്കസ്റ്റ് എന്നെല്ലാമാണ് വിഡിയോയ്ക്ക് താഴെയുളള മറ്റ് കമന്റുകള്‍.

English Summary: Elderly Woman And Makeup Artist's Endearing Banter Delights Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com