സാനിറ്ററി പാഡുകളിൽ വലിയ തോതിൽ രാസവസ്തുക്കൾ; മാരകരോഗങ്ങൾക്കു കാരണമാകുമെന്ന് റിപ്പോർട്ട്

napkin
SHARE

ഇന്ത്യയിൽ വിൽക്കുന്ന സാനിറ്ററി പാഡുകളിൽ ആരോഗ്യത്തിന് ഹാനീകരമായ രാസവസ്തുക്കൾ വലിയതോതിൽ അടങ്ങിയിരിക്കുന്നതായി പഠന റിപ്പോർട്ട്. ഹൃദ്രോഗം, ഡയബറ്റിസ്, കാൻസർ തുടങ്ങിയ മാരക അസുഖങ്ങൾക്കു കാരണമായേക്കാവുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തൽ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി എൻജിഒയുടേതാണ് റിപ്പോർട്ട്.  

മാർക്കറ്റിൽ ലഭ്യമായ സാനിറ്ററി പാഡുകളുടെ പത്തു സാമ്പിളുകളാണ് പരിശോധിച്ചത്. ‘ആർത്തവ മാലിന്യം 2022’ എന്ന റിപ്പോർട്ടിലാണ് കണ്ടെത്തലുകളുള്ളത്. ഫാലൈറ്റ്സിന്റെ അമിതമായ സാന്നിധ്യമാണ് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ഇത്തരം രാസവസ്തുക്കൾ പ്രത്യുൽപാദന ശേഷിയെ ദോഷകരമായി ബാധിക്കും. മാത്രമല്ല, ചില അർബുദങ്ങൾക്കും ഇടയാക്കുമെന്നും പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്. ഹൃദ്രോഗം, ഡയബറ്റിസ് എന്നിവയ്ക്കും കാരണമാകുന്നു. ജനിതക വൈകല്യത്തിനുള്ള സാധ്യത  തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

English Summary: High amounts of harmful chemicals found in sanitary napkins sold in India 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA